ഐപിൽ പതിനാലാം സീസണിലും തോൽവിയോടെ തുടങ്ങിയതിന്റെ നിരാശയിലാണ് ചെന്നൈ ടീം ആരാധകരും ടീമും .ഇന്നലെ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ ദയനീയ തോൽവിയാണ് ധോണിയും സംഘവും ഏറ്റുവാങ്ങിയത് .മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ റിഷഭ് പന്തിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഡല്‍ഹി ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ധോണിപ്പട നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ശിഖര്‍ ധവാന്‍ (85)- പൃഥ്വി ഷാ (72) എന്നിവരുടെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടിലെ ബാറ്റിങ്ങാണ് ചെന്നൈ ടീമിനെ തകർക്കുവാൻ ഡൽഹിയെ സഹായിച്ചത് .. ഒന്നാം വിക്കറ്റില്‍ 138 റണ്‍സാണ് ഇരുവരും നേടിയത്. ചെന്നൈക്കെതിരെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ പാർട്ണർഷിപ് കൂടിയാണിത് .ബൗളിങ്ങിൽ സമ്പൂർണ പരാജയമായി ചെന്നൈ ടീമിലെ ഫീൽഡർമാരും നിരാശകരമായ പ്രകടനമാണ് കാഴ്ചവെച്ചത് .ആദ്യ മത്സരത്തിൽ ടീമിന് എവിടെയാണ് തെറ്റിയത് എന്ന് തുറന്ന് പറയുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങിപ്പോൾ .
ടീമുകൾക്ക് ഈ ഐപിഎല്ലിൽ നഷ്ടമായ ഹോം ഗ്രൗണ്ട് ആനുകൂല്യത്തെ കുറിച്ചാണ് ഫ്ലെമിംഗ് പറയുന്നത് “ഞങ്ങളുടേത് ചെന്നൈയില്‍ നിന്നുള്ള ഒരു ടീമാണ്. ഉദ്ഘാടന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ടീം ചെന്നൈയില്‍ കളിച്ചപ്പോൾ പതറുന്നത് നമ്മള്‍ കണ്ടതാണ്. ചെന്നൈയിലെ പിച്ചിൽ ജയിക്കുവാൻ തരത്തില്‍ തങ്ങളുടെ തന്ത്രങ്ങളില്‍ മാറ്റം വരുത്തുകയെന്ന വെല്ലുവിളിയാണ് മുംബൈ ടീമിന് മുന്നിലുള്ളത്. ഞങ്ങള്‍ക്കാവട്ടെ മുംബൈയില്‍ ബൗളിങ് കുറച്ചുകൂടി മെച്ചപ്പെടുത്തണമെന്ന വളരെ വലിയ വെല്ലുവിളിയാണുള്ളത്. മുംബൈ പിച്ചിൽ സ്കോർ ഡിഫൻഡ് ചെയ്യുക വലിയ വെല്ലുവിളിയെന്നാണ്” ചെന്നൈ കോച്ച് അഭിപ്രായപ്പെടുന്നത് .
ഒരു സീസണിന് ശേഷം തകര്‍പ്പന്‍ ഫിഫ്റ്റിയുമായി ഇന്നലെ സിഎസ്‌കെ ടീമിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കിയ സുരേഷ് റെയ്നയെ കോച്ച് വാനോളം പുകഴ്ത്തി .റെയ്ന ഇന്നലെ 36 പന്തിൽ 54 റൺസ് അടിച്ചെടുത്തിരുന്നു .എവിടെ നിന്നാണ് മടങ്ങിവരവെന്നും പരിഗണിക്കുമ്പോള്‍ റെയ്‌നയുടെ ഫോം വളരെയേറെ മികച്ചതായിരുന്നു. ഉജ്ജ്വല ബാറ്റിംഗ് ഇന്നിങ്‌സായിരുന്നു അത് ” കോച്ച് പറഞ്ഞു .