ഐപിഎല്ലിലെ ബൗണ്ടറി കിംഗ് ശിഖർ ധവാൻ : മറികടന്നത് അപൂർവ്വ നേട്ടം

ഐപിൽ പതിനാലാം സീസണിൽ ആദ്യ മത്സരത്തിലെ മികച്ച ബാറ്റിങ്ങാൽ ഡൽഹി ടീമിന് ഏഴ് വിക്കറ്റിന്റെ വിജയം നേടികൊടുത്തിരിക്കുകയാണ് ഓപ്പണർ ശിഖർ ധവാൻ .ചെന്നൈ ഉയർത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്കായി 54 പന്തില്‍ 85 റണ്‍സാണ് ധവാന്‍ നേടിയത്.ഒന്നാം വിക്കറ്റില്‍ പൃത്ഥ്വി ഷായുമായി 138 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ധവാനായി. 10 ഫോറും രണ്ട് സിക്‌സുമാണ് ധവാന്‍ മത്സരത്തിൽ  നേടിയത് .കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരവും ധവാൻ സ്വന്തമാക്കി .

ചെന്നൈ ടീമിനെതിരായ ഗംഭീര പ്രകടനത്തോടെ അപൂർവ്വ റെക്കോർഡും
താരം സ്വന്തം പേരിലാക്കി  .ഐപിഎല്ലില്‍ 600 ബൗണ്ടറി നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് ധവാന്‍ സ്വന്തമാക്കിയത്. നിലവില്‍ 601 ബൗണ്ടറികള്‍ ധവാന്റെ പേരിലുണ്ട്. 176 ഇന്നിങ്‌സില്‍ നിന്നാണ് ധവാന്റെ ഈ നേട്ടം.  110 സിക്സറുകളും താരത്തിന്റെ സമ്പാദ്യത്തിലുണ്ട് .ഐപിൽ കരിയറിൽ ഇതുവരെ 5282 റണ്‍സാണ് ധവാന്‍ അടിച്ചെടുത്തത് .ഇതിൽ 2 സെഞ്ച്വറി പ്രകടനവും  42 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും .ഇംഗ്ലണ്ട് എതിരായ ഏകദിന പരമ്പരയിലെ ബാറ്റിംഗ് ഫോം താരം ഐപിഎല്ലിലും ആവർത്തിക്കുന്നതാണ് നാം കാണുന്നത് .

ഐപിഎല്ലിലെ ഏറ്റവും കൂടുതൽ  ബൗണ്ടറി നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനും ഓപ്പണറുമായ ഡേവിഡ് വാര്‍ണറാണ്. 142 ഇന്നിങ്‌സില്‍ നിന്ന് 510 ബൗണ്ടറിയാണ് വാര്‍ണറുടെ പേരിലുള്ളത്. ഇന്ന് കൊൽക്കത്ത എതിരായ  ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഇറങ്ങുമ്പോൾ ടീമിന്റെ എല്ലാ ബാറ്റിംഗ് പ്രതീക്ഷകളും ഓപ്പണർ വാർണറിൽ തന്നെയാണ് .