ആദ്യ മത്സരത്തിൽ തോൽവിയോടെ ചെന്നൈ : നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ധോണി

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ആദ്യ മത്സരം ജയിക്കാമെന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രതീക്ഷകൾ തകർത്ത് റിഷാബ് പന്ത് നായകനായ ഡൽഹി ക്യാപിറ്റൽസ് ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി .ടോസ് നഷ്ടപെട്ട ചെന്നൈ ടീമിന് വേണ്ടി  ആദ്യ ബാറ്റിങ്ങിൽ എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ നിരാശപെടുത്തിയത് നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ് .

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ വെടിക്കെട്ട്  ഒരിക്കൽക്കൂടി പ്രതീക്ഷിച്ച ആരാധകരെ നിരാശനാക്കി താരം റൺസെടുക്കാതെ പുറത്തായി. നേരിട്ട
രണ്ടാമത്തെ ബോളില്‍ താരം ഡൽഹി പേസർ ആവശ് ഖാൻ മുൻപിൽ മുട്ടുമടക്കി .വലംകൈയ്യൻ പേസറുടെ പന്തിൽ ധോണിയുടെ കുറ്റി തെറിച്ചു .
2015നു ശേഷം ആദ്യമായിട്ടാണ് ഐപിഎല്ലില്‍ ധോണി ഡെക്കായി മടങ്ങിയത് എന്നതാണ് ഏറ്റവും രസകരമായ കാര്യം .

ഇതിന് മുൻപ് അവസാനമായി ധോണി പൂജ്യത്തിൽ പുറത്തായത് മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിന്റെ മുന്നിലായിരുന്നു .2015 സീസണിൽ മുംബൈക്ക് എതിരായ മത്സരത്തിലായിരുന്നത് .ഐപിൽ കരിയറിൽ ആകെ നാല് തവണ മാത്രമാണ് ധോണി ഡക്കിൽ ഔട്ട്‌ ആയിട്ടുള്ളത് .2010ൽ രാജസ്ഥാന്‍ റോയല്‍സിന്റെ ഷെയ്ന്‍ വാട്‌സനും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഡിര്‍ക് നാനസുമാണ് ധോണിയെ പൂജ്യത്തിൽ പുറത്താക്കിയ മറ്റ് ബൗളർമാർ .