ക്രിക്കറ്റ് ലോകവും ക്രിക്കറ്റ് ആരാധകരും എല്ലാം വളരെ ആവേശപൂർവ്വം ഇപ്പോൾ കാത്തിരിക്കുന്നത് വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിന് തുടക്കം കുറിക്കാൻ വേണ്ടിയാണ്. നീണ്ട കാലയളവിലെ എല്ലാ അനിശ്ചിതത്വങ്ങൾക്കും ഒടുവിലായി ടി :20 ലോകകപ്പ് ദുബായിലടക്കം നടത്താം എന്നൊരു തീരുമാനം ആഴ്ചകൾ മുൻപ് മാത്രമാണ് ഐസിസിയും ബിസിസിഐ ചേർന്ന് കൈകൊണ്ടത് .ദിവസങ്ങൾ മുൻപ് ടി :20 ലോകകപ്പിനുള്ള പൂർണ്ണമായ മത്സരക്രമവും പുറത്തുവന്നിരുന്നു. എല്ലാ ടീമുകളും ലോകകപ്പിന് മുൻപായി മികച്ച താരങ്ങളെ ഉൾപ്പെടുത്തി സ്‌ക്വാഡിനെ തിരഞ്ഞെടുക്കാനുള്ള തിരക്കിലാണ്.
എന്നാൽ ആരാകും ടി :20 ലോകകപ്പിലെ വിജയികയെന്നത് പ്രവചിക്കുക വളരെ ബുദ്ധിമുട്ടേറിയയൊന്നാണ് എന്നും മുൻ താരങ്ങൾ അടക്കം അഭിപ്രായപ്പെട്ട് കഴിഞ്ഞു. നിലവിലെ ഫോമിന്റെ കൂടി അടിസ്ഥാനത്തിൽ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾക്ക് പല മുൻ താരങ്ങളും സാധ്യത നൽകുമ്പോൾ വ്യത്യസ്തമായ ഒരു അഭിപ്രായം പങ്കുവെക്കുകയാണ് ഇപ്പോൾ മുൻ ഇംഗ്ലണ്ട് സ്പിൻ ബൗളർ ഗ്രേയിം സ്വാൻ. ടി :20 ലോകകപ്പിൽ ടീം ഇന്ത്യക്ക് ഏറെ മികച്ച പ്രകടനമാണ് പുറത്തെടുക്കുവാൻ സാധിക്കുക എന്നും പറയുന്ന സ്വാൻ പക്ഷേ ടി :20 ലോകകപ്പ് കിരീടം വെസ്റ്റ് ഇൻഡീസ് കരസ്ഥമാക്കും എന്നും പ്രവചിക്കുന്നു. ഇന്ത്യക്ക് ടി :20 ലോകകപ്പ് കിരീടത്തിലേക്ക് എത്തുവാൻ കഴിയില്ല എന്നാണ് സ്വാനിന്റെ അഭിപ്രായം
“ഇത്തവണ ടി :20 ലോകകപ്പിൽ എന്റെ ഒരു അഭിപ്രായത്തിൽ കിരീടം നേടുക വെസ്റ്റ് ഇൻഡീസ് ടീമാകും. അവരുടെ ഫോം അത്രത്തോളം മികച്ചതാണ്.ടീം ഇന്ത്യക്ക് ലോകകപ്പ് നഷ്ടമാകുമെന്നാണ് എന്റെ വിശ്വാസം. ഇത്തവണ ലോകകപ്പ് ഇന്ത്യയിലാണ് നടന്നിരുന്നത് എങ്കിൽ ഉറപ്പായും ഇന്ത്യൻ ടീം കിരീടത്തിലേക്ക് എത്തിയേനെ. പക്ഷേ യൂഎഇയിലേക്ക് ടൂർണമെന്റ് മാറ്റിയ സ്ഥിതിക്ക് വെസ്റ്റ് ഇൻഡീസ് ടീമിനാണ് ഏറ്റവും അധികം കിരീട സാധ്യതയുള്ളത് ” ഗ്രേയിം സ്വാൻ അഭിപ്രായം വിശദീമാക്കി