ഇംഗ്ലണ്ടിന് ഇനി പരമ്പരയിൽ തിരിച്ചുവരുവാൻ കഴിയുമോ :നിലപാട് വിശദമാക്കി ഗവാസ്ക്കർ

325966

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാവരും ഇപ്പോൾ ഏറെ ചർച്ചയാക്കി മാറ്റുന്നത് ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടെസ്റ്റ്‌ മത്സരത്തെ കുറിച്ചാണ്. രണ്ടാം ടെസ്റ്റ്‌ ജയിച്ച ഇന്ത്യൻ ക്രിക്കറ്റ്‌ ടീം 5 ടെസ്റ്റ്‌ മത്സരങ്ങൾ ഉൾപ്പെട്ട ഈ പരമ്പരയിൽ 1-0ന് മുൻപിലെത്തി കഴിഞ്ഞു. ഐസിസി ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ് ഈ ടെസ്റ്റ്‌ പരമ്പരയെന്നതിനാൽ ഇരു ടീമുകൾക്കും ഈ പരമ്പര ജയിക്കേണ്ടത് പ്രധാനമാണ്. അതേസമയം ഓഗസ്റ്റ് 25ന് മൂന്നാം ടെസ്റ്റ്‌ ആരംഭിക്കുവാനിരിക്കേ വളരെ ഏറെ വിമർശനങ്ങൾ ലോർഡ്‌സ് ടെസ്റ്റ്‌ മത്സരത്തിലെ തോൽവിക്ക് ശേഷം കേൾക്കേണ്ടി വന്ന ഇംഗ്ലണ്ട് ടീമിന്റെ ഭാവി എന്താകുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ.മൂന്ന് ടെസ്റ്റ്‌ മത്സരങ്ങൾ കൂടി ശേഷിക്കേ ഇനി പരമ്പരയിൽ ഇംഗ്ലണ്ട് ടീമിന് തിരിച്ചുവരവ് സാധ്യമാണോ എന്നും ഗവാസ്ക്കർ തുറന്ന് പറയുന്നുണ്ട്.

1-0ന് ടെസ്റ്റ്‌ പരമ്പരയിൽ ഇന്ത്യൻ സംഘം മുന്നിലാണ് എന്നത് ചൂണ്ടികാണിക്കുന്ന സുനിൽ ഗവാസ്ക്കർ വരാനിരിക്കുന്ന 3 ടെസ്റ്റുകളും ഇരു ടീമിനും പ്രധാനമാണ് എന്നും വിശദമാക്കുന്നുണ്ട്.”ആദ്യ രണ്ട് ടെസ്റ്റിന് ശേഷം ടെസ്റ്റ്‌ പരമ്പരയിൽ ടീം ഇന്ത്യക്ക് വ്യക്തമായ ആധിപത്യം ഇപ്പോൾ ഇംഗ്ലണ്ടിനെതിരെ അവകാശപെടുവാൻ സാധിക്കും. മാനസികമായി ജയത്തിന്റെ ഒരു മുൻ‌തൂക്കം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ കൈവശമുണ്ട്. എന്നാലും ഇംഗ്ലണ്ടിന് ഇനിയും തിരിച്ചുവരവ് സാധ്യമാണ് “മുൻ ഇന്ത്യൻ ഇതിഹാസതാരം അഭിപ്രായം വിശദമാക്കി

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

“ക്രിക്കറ്റിൽ എന്തും സംഭവിക്കാം. നമ്മൾ അത് മറക്കാനായി പാടില്ല. ഇനി ടെസ്റ്റ്‌ പരമ്പരയിലേക്ക്‌ തിരിച്ചുവരിക പക്ഷേ ഇംഗ്ലണ്ട് ടീമിന് ശ്രമകരമായ ദൗത്യമാണ്. അസാമാന്യ പ്രകടനം പുറത്തെടുത്താൽ മാത്രമേ ഇംഗ്ലണ്ടിന് ഈ പരമ്പരയിലേക്ക് ഒരു തിരിച്ചുവരവ് സാധ്യമാകൂ. അങ്ങനെ എന്തേലും സംഭവിച്ചാൽ അതൊരു വൻ അത്ഭുതമെന്ന് മാത്രമേ പറയുവാനായി സാധിക്കൂ “ഗവാസ്ക്കർ നിരീക്ഷണങ്ങൾ വ്യക്തമാക്കി. അതേസമയം 2 ടീമുകളും മൂന്നാം ടെസ്റ്റിന് മുന്നോടിയായി കഠിന പരിശീലനം ആരംഭിച്ച് കഴിഞ്ഞു.

Scroll to Top