ഐസിസി ടി20 ലോകകപ്പിലെ ആദ്യ സൂപ്പര്‍ 12 പോരാട്ടത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി നേടിയ ദേവോണ്‍ കോണ്‍വേയുടെ കരുത്തില്‍ ഓസ്ട്രേലിയക്കെതിരെ 20 ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ ന്യൂസിലന്‍റ് 200 റണ്‍സെടുത്തു. കോണ്‍വേ 58 പന്തില്‍ 92* റണ്‍സ് നേടി. സഹ ഓപ്പണര്‍ ഫിന്‍ അലന്‍ 16 പന്തില്‍ 42 റണ്‍സ് അടിച്ചുകൂട്ടി. അവസാന ഓവറുകളില്‍ നീഷാമിന്‍റെ വെടിക്കെട്ടും(13 പന്തില്‍ 26*) ശ്രദ്ധേയമായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് വന്‍ തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. ഒരു ഘട്ടത്തില്‍ ഓസ്ട്രേലിയ 50 ന് 4 എന്ന നിലയിലേക്ക് വീണു. തകര്‍പ്പന്‍ ബോളിംഗിനൊപ്പം തകര്‍പ്പന്‍ ഫീല്‍ഡിങ്ങും കാഴ്ച്ചവച്ചതോടെ ഓസ്ട്രേലിയ തകര്‍ന്നടിഞ്ഞു.
മത്സരത്തില്‍ സ്റ്റോണിസിനെ പുറത്താക്കാന്‍ വായുവില്‍ ഡൈവ് ചെയ്താണ് ഗ്ലെന്‍ ഫിലിപ്പ്‌സ് ക്യാച്ച് ചെയ്തത്.
വീഡിയോ