നീര്‍ഭാഗ്യമേ നിന്‍റെ പേരാണ് ഡേവിഡ് വാര്‍ണര്‍. ഇങ്ങനെയുണ്ടോ ഒരു ഭാഗ്യക്കേട്

ഐസിസി ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്ട്രേലിയക്കെതിരെ 200 റണ്‍സ് ന്യൂസിലന്‍റ് സ്കോര്‍ ചെയ്തത്. ഫിന്‍ അലന്‍ (16 പന്തില്‍ 42) നല്‍കിയ തുടക്കം മുതലെടുത്ത് ഡെവോണ്‍ കോണ്‍വെയും (58 പന്തില്‍ 92) അവസാനം ജിമ്മി നീഷവും (13 പന്തില്‍ 26) ചേര്‍ന്ന് ന്യൂസിലന്‍റ് മികച്ച സ്കോറിലെത്തി.

മറുപടി ബാറ്റിംഗില്‍ രണ്ടാം ഓവറില്‍ തന്നെ ഡേവിഡ് വാര്‍ണറെ ഓസ്ട്രേലിയക്ക് നഷ്ടമായി. നീര്‍ഭാഗ്യകരമായ രീതിയിലായിരുന്നു വാര്‍ണറിന്‍റെ പുറത്താകല്‍. സൗത്തിയുടെ പന്തില്‍ പുള്‍ ചെയ്യാനുള്ള ശ്രമം വാര്‍ണറിനു നഷ്ടമായി. പന്ത് പാഡില്‍ തട്ടി ഉയര്‍ന്നു പൊങ്ങി. ഈ പന്ത് സ്വിങ്ങ് ചെയ്തുകൊണ്ടിരുന്ന ബാറ്റില്‍കൊണ്ട് നേരെ സ്റ്റംപില്‍ പതിക്കുകയായിരുന്നു.

6 പന്തില്‍ 1 ഫോര്‍ ഉള്‍പ്പെടെ 5 റണ്‍സാണ് വാര്‍ണര്‍ നേടിയത്. കഴിഞ്ഞ ലോകകപ്പില്‍ ടൂര്‍ണമെന്‍റിലെ താരമായിരുന്നു ഈ ഓസ്ട്രേലിയന്‍ ഓപ്പണര്‍