തകര്‍പ്പന്‍ പ്രകടനവുമൊയി ശുഭ്മാന്‍ ഗില്‍. ❛ഡബിള്‍ സെഞ്ചുറി❜ പോരാട്ടത്തില്‍ ❛ഡബിള്‍ റെക്കോഡ്‌❜.

ന്യൂസിലന്‍റിനെതിരെയുള്ള ആദ്യ ഏകദിന പോരാട്ടത്തില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ചുറിയാണ് ശുഭ്മാന്‍ ഗില്‍ നേടിയത്. 149 പന്തില്‍ 19 ഫോറും 9 സിക്സും അടക്കം 208 റണ്‍സാണ് നേടിയത്.

ഡബിള്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ശുഭ്മാന്‍ ഗില്‍. 23 വയസ്സും 132 ദിവസമുള്ളപ്പോഴാണ് ഗില്ലിന്‍റെ ഈ ഡബിള്‍ സെഞ്ചുറി പ്രകടനം. 24 വയസ്സില്‍ ഡബിള്‍ സെഞ്ചുറി നേടിയ ഇഷാന്‍റെ റെക്കോഡാണ് മറികടന്നത്.

GILL VS New zealand

Youngest to score 200 in an ODI

  • 23y 132d Shubman Gill vs NZ Hyderabad 2023
  • 24y 145d Ishan Kishan vs Ban Chattogram 2022
  • 26y 186d Rohit Sharma vs Aus Bengaluru 2013

കൂടാതെ മത്സരത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡും ശുഭ്മാന്‍ ഗില്‍ നേടി. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരമാണ് ശുഭ്മാന്‍ ഗില്‍. 24 ഇന്നിംഗ്സില്‍ നിന്നും 1000 റണ്‍സ് കണ്ടെത്തിയ വിരാട് കോഹ്ലിയുടേയും – ശിഖാര്‍ ധവാന്‍റെയും പേരിലായിരുന്നു ഈ റെക്കോഡ്.

അതേ സമയം 19 ഇന്നിംഗ്സില്‍ നിന്നും 1000 റണ്‍ നേടിയ ഫഖര്‍ സമാന്‍റെ പേരിലാണ് അതിവേഗ റെക്കോഡ്‌. 19 ഇന്നിംഗ്സില്‍ 1000 റണ്‍ നേടിയ പാക്ക് താരം ഇമാമം ഉള്‍ ഹഖും ഗില്ലിന്‍റെ കൂടെയുണ്ട്.

Previous articleഹൈദരബാദില്‍ ❛ഗില്‍❜ ഷോ. ഹാട്രിക്ക് സിക്സടിച്ച് ഡബിള്‍ സെഞ്ചുറി. ഇന്ത്യക്ക് മികച്ച സ്കോര്‍
Next articleഹര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റിനെ ചൊല്ലി വിവാദം ; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം തേര്‍ഡ് അംപയറെ കണ്ടെത്തിയെന്ന് ആരാധകര്‍