വിമര്‍ശനങ്ങള്‍ക്ക് മറുപടി ബാറ്റിലൂടെ. വിശാഖപട്ടണത്ത് സെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്‍

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിന്‍റെ മൂന്നാം ദിനത്തില്‍ യുവതാരം ശുഭ്മാന്‍ ഗില്ലിനു സെഞ്ചുറി. മോശം ഫോമിലായിരുന്ന ശുഭ്മാന്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ ഒരു തിരിച്ചു വരവാണ് ഈ ഇന്നിംഗ്സിലൂടെ കാണാന്‍ സാധിക്കുന്നത്.

രണ്ടാം ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും അതിന്‍റെ സമര്‍ദ്ദത്തിനു കീഴടങ്ങാതെയാണ് ഗില്ലിന്‍റെ സെഞ്ചുറി. ഇതോടെ തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ക്ക് അറുതി വരുത്താനും ഗില്ലിനു ഒരു പരിധി വരെ സാധിച്ചട്ടുണ്ട്.

ശുഭ്മാന്‍ ഗില്ലിന്‍റെ മൂന്നാം സെഞ്ചുറിയാണ് വിശാഖപട്ടണത്ത് പിറന്നത്. 132 പന്തില്‍ 11 ഫോറും 2 സിക്സും സഹിതമാണ് ഗില്‍ മൂന്നക്കത്തിലേക്ക് എത്തിയത്. മത്സരത്തില്‍ ഇന്ത്യയുടെ ലീഡ് 340 കടന്നിട്ടുണ്ട്.

2023 മാര്‍ച്ചിനു ശേഷം ഇതാദ്യമായാണ് ഗില്‍ ടെസ്റ്റില്‍ സെഞ്ചുറി നേടുന്നത്. അതിനു ശേഷം 18, 13, 6, 29*, 10, 26, 2, 10, 36, 0, 23, 34 എന്നിങ്ങനെയായിരുന്നു ഗില്ലിന്‍റെ സ്കോര്‍