തകർപ്പൻ സെഞ്ചുറിയോടെ കോഹ്ലിയുടെ റെക്കോർഡ് തൻ്റെ പേരിലേക്ക് മാറ്റി ഗിൽ

ഇന്നായിരുന്നു ഇന്ത്യ-ന്യൂസിലാൻഡ് ട്വന്റി-20 പരമ്പരയിലെ അവസാന മത്സരം. മത്സരത്തിൽ 168 റൺസിന്റെ കൂറ്റൻ വിജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ ന്യൂസിലാൻഡ് 66 റൺസിൽ ഓൾ ഔട്ടായി.

മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ ശുബ്മാൻ ഗില്ലിൻ്റെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 63 പന്തുകളിൽ നിന്നും 12 ഫോറും ഏഴ് സിക്സും ഉൾപ്പെടെ 126 റൺസ് ആണ് പുറത്താകാതെ താരം നേടിയത്. ഇന്നത്തെ സെഞ്ചുറിയോടെ ഒരു തകർപ്പൻ റെക്കോർഡും താരം തൻ്റെ പേരിലേക്ക് മാറ്റി കുറിച്ചു.

Arjun240 1276

ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലിയുടെ റെക്കോർഡ് ആണ് താരം തൻ്റെ പേരിലേക്ക് മാറ്റി കുറിച്ചത്. ട്വൻ്റി ട്വൻ്റിയിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് ആണ് ഗിൽ ഇന്ന് സ്വന്തമാക്കിയത്. ഏഷ്യാകപ്പിൽ വിരാട് കോഹ്ലി നേടിയ 61 പന്തുകളിൽ നിന്നും 122 റൺസ് എന്ന റെക്കോർഡ് ആണ് ഗിൽ മറികടന്നത്.

Virat Kohli and Shubman Gill. Photo Getty

വിരാട് കോഹ്ലി കഴിഞ്ഞ വർഷം നടന്ന ഏഷ്യാകപ്പിൽ ആയിരുന്നു അഫ്ഗാനിസ്ഥാനെതിരെ ഈ റെക്കോഡ് കരസ്ഥമാക്കിയത്. ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ 118 റൺസ് എന്ന റെക്കോർഡ് ആയിരുന്നു അന്ന് കോഹ്ലി മറികടന്നത്. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ വർഷം സൂര്യകുമാർ യാദവ് നേടിയ 117 റൺസ് ആണ് നാലാം സ്ഥാനത്ത്.

Previous articleആദ്യം അടിച്ചിട്ടു. പിന്നാലെ എറിഞ്ഞിട്ടു. നിര്‍ണായക മത്സരത്തില്‍ ആധികാരിക വിജയവുമായി ഇന്ത്യക്ക് പരമ്പര സ്വന്തം.
Next articleവമ്പന്‍ തിരിച്ചുവരവുമായി ജൊഫ്രാ ആര്‍ച്ചര്‍. ഇംഗ്ലണ്ടിനു 59 റന്‍സ് വിജയം.