അവൻ മാന്ത്രികനാണ്‌ നമുക്ക് ആവശ്യം ഇങ്ങനെ ഒരു താരത്തെ :പുകഴ്ത്തി സുനിൽ ഗവാസ്ക്കർ

rohit shardul 16309934643x2 1

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെതിരെ വളരെ വ്യാപകമായി ഉയർന്നിരുന്ന ഒരു കടുത്ത വിമർശനമാണ് വിദേശ ടെസ്റ്റുകളിൽ ജയിക്കുന്നില്ല എന്നത്. പലപ്പോഴും നാട്ടിൽ ജയിയുമ്പോയും വിദേശ പിച്ചകളിൽ വളരെ അധികം തോൽവികൾ നേരിടുന്ന ഇന്ത്യൻ ടീമിനെയാണ് നാം കണ്ടിരുന്നത്. എന്ന് ഇപ്പോൾ ഏതൊരു എതിരാളികളെ ഏത് തരം പിച്ചിലും തോൽപ്പിക്കാനായി കഴിയുന്ന ടീമായി ഇന്ത്യ മാറി കഴിഞ്ഞു. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ്‌ പരമ്പരയിൽ 2-1ന് മുൻപിൽ നിൽക്കുന്ന ഇന്ത്യൻ ടീം വരുന്ന അഞ്ചാം ടെസ്റ്റിലും ജയിക്കാം എന്ന് വിശ്വസിക്കുന്നുണ്ട്. ബൗളിങ്ങിനും ഒപ്പം ബാറ്റിങ് കൂടി ഫോമിലേക്ക് എത്തിയ സാഹചര്യം അനുകൂലമാണ് എന്നും ടീം മാനേജ്മെന്റ് വിശ്വസിക്കുന്നു.

എന്നാൽ ഓവൽ ടെസ്റ്റിൽ മാസ്മരിക പ്രകടനത്താൽ വളരെ അധികം കയ്യടി നേടിയ താരമാണ് താക്കൂർ.ഓവൽ ടെസ്റ്റ്‌ മത്സരത്തിൽ രണ്ട് ഇന്നിംഗ്സിലും ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയ താക്കൂർ ആരാധകർക്കിടയിൽ തന്നെ ഹീറോയായി മാറി കഴിഞ്ഞു.മുൻ ക്രിക്കറ്റ്‌ താരങ്ങളും നായകൻ വിരാട് കോഹ്ലിയും അടക്കം താക്കൂറിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി എങ്കിലും താരത്തെ കുറിച്ച് മുൻ താരം ഗവാസ്ക്കർ പറഞ്ഞ വാക്കുകളാണ് ചർച്ചയായി മാറുന്നത്. ഓവൽ ടെസ്റ്റിൽ താക്കൂർ പ്രകടനമാണ് ജയത്തിലേക്ക് നയിച്ചത് എന്നും പറഞ്ഞു ഗവാസ്ക്കർ എട്ടാം നമ്പറിൽ കളിക്കാൻ ഇന്ത്യൻ ടെസ്റ്റ്‌ ടീം ഏറ്റവും അധികമായി കാത്തിരുന്ന ഒരു താരമായി താക്കൂർ മാറി എന്നും വിശദമാക്കി.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

“വളരെ ഏറെ നാളുകളായി ടെസ്റ്റ്‌ ടീമിൽ എട്ടാം നമ്പറിൽ ഇങ്ങനെ ഒരു താരത്തെ തന്നെയാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് കാത്തിരുന്നത്. എട്ടാം നമ്പറിൽ ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ ഈ താരത്തിന് സാധിക്കും.ഇംഗ്ലണ്ടിൽ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയ താക്കൂറിന് സൗത്താഫ്രിക്കയിലും ഏറെ മികവ് പുറത്തെടുക്കുവാൻ സാധിക്കും “ഗവാസ്ക്കർ വാചാലനായി

താക്കൂർ മത്സരത്തിൽ വീഴ്ത്തിയ വിക്കറ്റ് പ്രകടനത്തെ കുറിച്ചും ഗവാസ്ക്കർ തന്റെ അഭിപ്രായം വിശദമാക്കി. “താക്കൂർ വളരെ കൃത്യമായി ബൗൾ സ്വിങ്ങ് ചെയ്യാൻ സാധിക്കുന്നു ഒരു ബൗളറാണ് എന്ന് ഈ ഓവൽ ടെസ്റ്റിൽ തെളിയിച്ചു കഴിഞ്ഞു. റൂട്ട് വിക്കറ്റ് വീഴ്ത്തിയ ഇൻസ്വിങ്ങർ തന്നെ താക്കൂറിന്റെ മികവിന് തെളിവാണ്.”മുൻ താരം നിരീക്ഷണം ശക്തമാക്കി

Scroll to Top