ടീമില്‍ രണ്ട് മാറ്റങ്ങള്‍ ആവശ്യപ്പെട്ട് സുനില്‍ ഗവാസ്കര്‍.

ഒക്ടോബര്‍ 31 നാണ് ഇന്ത്യയും ന്യൂസിലന്‍റും തമ്മില്‍ ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തില്‍ ഇരുവരും പാക്കിസ്ഥാനോട് തോല്‍വി നേരിട്ടതിനാല്‍ ജീവന്‍ – മരണ പോരാട്ടത്തില്‍. മത്സരത്തില്‍ ഇന്ത്യ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പറയുകയാണ് മുന്‍ താരം സുനില്‍ ഗവാസ്കര്‍. ടീമില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുതേണ്ടതില്ലെന്നും, രണ്ട് പൊസിഷനിലാണ് സുനില്‍ ഗവാസ്കറുടെ ആശങ്ക.

” ഹാർദിക് പാണ്ഡ്യയ്ക്ക് ബൗൾ ചെയ്യാൻ സാധിക്കുന്നില്ലങ്കിൽ ഞാൻ തീർച്ചയായും ഇഷാൻ കിഷനെ പകരം ടീമിൽ ഉൾപ്പെടുത്തും. കാരണം ഇഷാൻ കിഷൻ ഇപ്പോൾ മികച്ച ഫോമിലാണ്. കൂടാതെ ഭുവനേശ്വർ കുമാറിന് പകരം ഷാർദുൽ താക്കൂറിനെയും ടീമിൽ ഉൾപ്പെടുത്തണം. അതിൽ കൂടുതൽ മാറ്റങ്ങൾ ഇന്ത്യ വരുത്തരുത്. അങ്ങനെ വരുത്തിയാൽ നിങ്ങൾ ഭയപ്പെട്ടു എന്ന് എതിരാളികള്‍ക്ക് മനസ്സിലാകും. ഇപ്പോൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. കാരണം ഇന്ത്യയുടേത് മികച്ച ടീമാണ് ” സുനില്‍ ഗവാസ്കര്‍ പറഞ്ഞു.

ആദ്യ മത്സരത്തില്‍ മികച്ച ടീമിനോടാണ് പരാജയപ്പെട്ടെതെന്നും അടുത്ത മത്സരങ്ങളില്‍ വിജയിച്ചാല്‍ സെമിഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കും എന്നും ഗവാസ്കര്‍ കൂട്ടിചേര്‍ത്തു. പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ഹര്‍ദ്ദിക്ക് പാണ്ട്യ പന്തെറിഞ്ഞിരുന്നില്ലാ. എന്നാല്‍ ന്യൂസിലന്‍റിനെതിരെയുള്ള മത്സരത്തിനു മുന്നോടിയായി നെറ്റ്സില്‍ ബൗളിംഗ് പരിശീലനം നടത്തിയട്ടുണ്ട്.

Previous articleഡിഫന്‍റ് ചെയ്യാന്‍ പോലും കഴിയാതെ കുശാല്‍ പെരേര. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ യോര്‍ക്കര്‍
Next articleധോണി പറഞ്ഞു ഹാർദിക് ടീമിലെത്തി :നിർണായക റിപ്പോർട്ടുകൾ പുറത്ത്