ധോണി പറഞ്ഞു ഹാർദിക് ടീമിലെത്തി :നിർണായക റിപ്പോർട്ടുകൾ പുറത്ത്

IMG 20211026 185730 scaled

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക്‌ എല്ലാം വളരെ അധികം നിരാശ സമ്മാനിച്ചാണ് പാകിസ്ഥാൻ എതിരായ ആദ്യത്തെ ടി :20 ലോകകപ്പ് മത്സരം അവസാനിച്ചത്. എല്ലാ അർഥത്തിലും പാകിസ്ഥാന്റെ മുൻപിൽ തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിന് ഈ ലോകകപ്പിലെ സെമി ഫൈനൽ യോഗ്യത ഉറപ്പിക്കണമെങ്കിൽ ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കേണ്ടത് ആവശ്യം തന്നെയാണ്. പ്രത്യേകിച്ചും കിവീസിന് എതിരായ അടുത്ത മത്സരം. സൂപ്പർ 12 റൗണ്ടിൽ മറ്റൊരു തോൽവി കോഹ്ലിക്കും ടീമിനും ചിന്തിക്കാൻ പോലും കഴിയുകയില്ല. കൂടാതെ ഒക്ടോബർ 31ലെ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ്‌ ഇലവൻ എപ്രകാരമാകും എന്നതും വളരെ നിർണായക ചർച്ചയാണ്. പരിക്കേറ്റ ആൾറൗണ്ടർ ഹാർദിക്ക്‌ പാണ്ട്യ ബൗൾ ചെയ്യാത്തപക്ഷം ഒഴിവാക്കണമെന്നുള്ള ആവശ്യം ശക്തമാണെങ്കിലും വിരാട് കോഹ്ലിയും രവി ശാസ്ത്രിയും എന്താകും തീരുമാനിക്കുകയെന്നത് വളരെ ഏറെ നിർണായകമാണ്

ടീം ഇന്ത്യയുടെ ടി :20 ലോകകപ്പ് സ്‌ക്വാഡിൽ ആൾറൗണ്ടർ റോളിൽ സ്ഥാനം പിടിച്ച ഹാർദിക് പാണ്ട്യ ഇക്കഴിഞ്ഞ ടി :20 ലോകകപ്പിൽ അടക്കം ഓരോവർ പോലും ബൗൾ ചെയ്തിരുന്നില്ല. ഫിനിഷറുടെ റോളിൽ മുംബൈ ഇന്ത്യൻസ് ടീമിൽ കളിച്ച ഹാർദിക് പാണ്ട്യ ഈ സീസണിൽ നേടിയത് 127 റൺസ് മാത്രമാണ്. മോശം ഫോമിലായിരുന്ന താരത്തെ ലോകകപ്പ് സ്‌ക്വാഡിൽ നിന്നും ഒഴിവാക്കാനായി ആഗ്രഹിച്ചിരുന്നതായിട്ടാണ് വാർത്തകൾ പുറത്തുവരുന്നത് ഇപ്പോൾ. ചില പ്രമുഖ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുകൾ പ്രകാരം ടി :20 ലോകകപ്പിന് മുൻപായി ഹാർദിക് പാണ്ട്യയെ തിരികെ നാട്ടിലേക്ക് അയക്കാനും ലോകകപ്പ് സ്‌ക്വാഡിൽ പകരം ഒരു താരത്തെ ഉൾപെടുത്താനും ശ്രമം നടന്നിരുന്നു. പക്ഷേ ഈ നീക്കം തടഞ്ഞത് മുൻ ഇതിഹാസ നായകനും നിലവിലെ ഇന്ത്യൻ ടീം മെന്ററുമായ ധോണിയാണ്.

See also  പൊള്ളാർഡല്ല, രോഹിതിന്റെ ഫേവറേറ്റ് ബാറ്റിംഗ് പങ്കാളികൾ ഇവർ. ഓസീസ് താരങ്ങളെ തിരഞ്ഞെടുത്ത് രോഹിത്.

ഐപിഎല്ലിൽ മുംബൈക്കായി ഒരു ഓവർ പോലും എറിയാൻ കഴിയാതെ പോയ ഹാർദിക് പാണ്ട്യക്ക്‌ പകരമായി മറ്റൊരു ആൾറൗണ്ടറെ ഉൾപെടുത്താനുള്ള ഒരു ശ്രമം സെലക്ഷൻ കമ്മിറ്റി നടത്തിയത് റിപ്പോർട്ടുകൾ രൂപത്തിൽ കൂടി പുറത്ത് വരികയാണിപ്പോൾ. എന്നാൽ ഹാർദിക് പാണ്ട്യയുടെ ഫിനിഷിങ് മികവിൽ വളരെ അധികം വിശ്വാസം പ്രകടിപ്പിച്ച ധോണി താരത്തിനായി വാദിച്ചു.ഒടുവിൽ ഹാർദിക് പാണ്ട്യയെ സ്‌ക്വാഡിൽ നിലനിർത്താൻ സെലക്ഷൻ കമ്മിറ്റിയും തയ്യാറായി. ഇനി വരുന്ന മത്സരങ്ങളിൽ ബൗൾ ചെയ്യാനുള്ള കഠിന പരിശീലനത്തിലാണ് താരം ഇപ്പോൾ

Scroll to Top