ഡിഫന്‍റ് ചെയ്യാന്‍ പോലും കഴിയാതെ കുശാല്‍ പെരേര. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ യോര്‍ക്കര്‍

ശ്രീലങ്കക്കെതിരെയുള്ള ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. മത്സരത്തില്‍ 4 ഓവറില്‍ 27 റണ്‍സ് വഴങ്ങി 2 വിക്കറ്റാണ് ഓസ്ട്രേലിയന്‍ താരം നേടിയത്. സ്‌പിന്നിനെ തുണക്കുന്ന ദുബായ് പിച്ചില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തുകള്‍ നേരിടാന്‍ ലങ്കന്‍ താരങ്ങള്‍ ബുദ്ധിമുട്ടി.

അതിനുള്ള തെളിവായിരുന്നു കുശാല്‍ പേരേരയുടെ വിക്കറ്റ്. മത്സരത്തിന്‍റെ 11ാം ഓവറിലാണ് മിച്ചല്‍ സ്റ്റാര്‍ക്ക്, കുശാല്‍ പെരേരയെ യോര്‍ക്കര്‍ക്കൊണ്ട് പുറത്താക്കിയത്. 24 പന്തില്‍ 35 റണ്‍ നേടി നിന്ന കുശാല്‍ പെരേരയെ ഇന്‍സ്വിങ്ങ് യോര്‍ക്കറിലൂടെയാണ് വീഴ്ത്തിയത്. കുശാല്‍ പെരേര ഡിഫന്‍റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും, അതിനുള്ള സമയം മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ പന്ത് സമ്മതിച്ചില്ലാ. അതിനു മുന്‍പുള്ള പന്തില്‍ കുശാല്‍ പെരേര , ഓസ്ട്രേലിയന്‍ ബോളറെ അതിര്‍ത്തി കടത്തിയിരുന്നു.

മത്സരത്തില്‍ ഹസരങ്കയുടെ വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് നേടി. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്കെതിരെ ശ്രീലങ്ക 154 റണ്‍സ് നേടി. ഓസ്ട്രേലിയക്കായി സ്റ്റാര്‍ക്ക്, കമ്മിന്‍സ്, സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.