വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ സെമിഫൈനൽ പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചു മത്സരങ്ങളിൽ നാലും വിജയിച്ച ഇന്ത്യ ആ വിശ്വാസത്തിൽ ആയിരിക്കും ഇംഗ്ലണ്ടിനെതിരെ മത്സരിക്കാൻ ഇറങ്ങുന്നത്. മാത്രമല്ല പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ കയറിയതിന്റെ പ്രതീക്ഷയും ഇന്ത്യക്കുണ്ട്. നവംബർ 10നാണ് ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം.
ഇപ്പോഴിതാ മത്സരത്തിനു മുമ്പ് ഒരു വലിയ ആശങ്ക പങ്കുവെച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം സുനിൽ ഗവാസ്ക്കർ. ലോകകപ്പിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ താരം സൂര്യകുമാർ യാദവ് ഇതുവരെയും പുറത്തെടുത്തിട്ടുള്ളത്. അഞ്ചു മത്സരങ്ങളിൽ നിന്ന് മൂന്ന് അർദ്ധ സെഞ്ചറികൾ താരം നേടിക്കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരെ സൂര്യ കുമാർ യാദവ് പരാജയപ്പെട്ടാൽ ഇന്ത്യയുടെ നില പരിതാപകരമാകും എന്നാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് ഇതിഹാസവുമായ സുനിൽ ഗവാസ്കർ പറഞ്ഞത്.
“അവനാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ പുതിയ മിസ്റ്റർ 360 ഡിഗ്രി ബാറ്റർ എല്ലാ തരം ഷോട്ടുകളും അവൻ അനായാസം കളിക്കുന്നവനാണ്. അവൻ ഷോട്ടുകളടിക്കുന്ന രീതി തന്നെയാണ് എതിരാളികൾക്ക് മുമ്പിൽ അവനെ അപകടകാരിയാക്കുന്നത്.
ബൗളർമാർക്ക് പ്രതിരോധിക്കാൻ സിംബാബ്വേക്കെതിരായ മത്സരത്തിൽ സൂര്യകുമാർ റൺസ് നേടിയില്ലെങ്കിൽ ഇന്ത്യ 150റൺസ് പോലും കടക്കില്ലായിരുന്നു.”- ഗാവസ്കർ പറഞ്ഞു. സിംബാബ്വേക്കെതിരായ മത്സരത്തിൽ വെടിക്കെട്ട് പ്രകടനമാണ് താരം പുറത്തെടുത്തത്. 25 പന്തുകളിൽ നിന്ന് 61 റൺസ് ആയിരുന്നു താരം നേടിയത്.