ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ എല്ലാം ഏറെ ബഹുമാനിക്കുന്ന നേട്ടമാണ് ഇന്ന് ലോക ഒളിമ്പിക്സ് ടൂർണമെന്റിൽ ഇന്ത്യൻ ഹോക്കി ടീം സ്വന്തമാക്കിയ ഒരു വെങ്കല മെഡൽ നേട്ടം.41 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇന്ന് ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിൽ ഒരു മെഡൽ കരസ്ഥമാക്കുന്നത്. കായിക ലോകവും ഒപ്പം ഇന്ത്യ മുഴുവനും ആദരിക്കുന്ന ഈ നേട്ടത്തിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വിവിധ മുൻ ക്രിക്കറ്റ് താരങ്ങൾ അടക്കം നേട്ടത്തെ വാനോളം പുകഴ്ത്തി പോസ്റ്റുകളിട്ടിരുന്നു. എന്നാൽ മുൻ ഇന്ത്യൻ താരവും നിലവിൽ ഡൽഹി എം. പി കൂടിയായ ഗൗതം ഗംഭീർ പങ്കുവെച്ച ഒരു അഭിപ്രായമാണ് വീണ്ടും ചർച്ചയായി മാറുന്നത്. താരത്തിന്റെ ഈ വിവാദ ട്വീറ്റിന് പിന്നാലെയാണ് ക്രിക്കറ്റ് ലോകവും ഒപ്പം ഇന്ത്യൻ ആരാധകരും.
ഹോക്കിയിലെ ചരിതവിജയത്തെ ഇന്ത്യ ക്രിക്കറ്റിൽ നേടിയ 2011ലെ ഏകദിന ലോകകപ്പ് നേട്ടവുമായിട്ടാണ് ഗംഭീർ താരതമ്യം ചെയ്തത്. ഇന്ത്യൻ ടീമിന്റെ ഇതിഹാസ നേട്ടത്തെ ക്രിക്കറ്റുമായി അനാവശ്യ ഉദ്ദേശത്തിലാണ് ഗൗതം ഗംഭീർ കലർത്തിയത് എന്നും ആരാധകർ പലരും അഭിപ്രായപെടുന്നുണ്ട്.’1983,2007,2011 വർഷങ്ങളിൽ നാം ക്രിക്കറ്റിൽ നേടിയ നേട്ടങ്ങൾ മറന്നേക്കുക. ഒളിമ്പിക്സ് ഹോക്കി ടീമിന്റെ വെങ്കല നേട്ടം ഏതൊരു ലോകകപ്പിനേക്കാളും വലുതാണ് ‘ഗംഭീർ ഇപ്രകാരം പോസ്റ്റ് ചെയ്തു.
എന്നാൽ താരത്തിന് എതിരെ രൂക്ഷമായ ഭാഷയിലാണ് ക്രിക്കറ്റ് പ്രേമികൾ അടക്കം അഭിപ്രായം ഉന്നയിക്കുന്നത്. എന്തിനാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പിനെ അടക്കം വിമർശിക്കുന്നത് എന്നും ആരാധകർ പലരും ചോദിക്കുന്നുണ്ട്.2011ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ 97 റൺസ് നേടിയത് ഗംഭീർ തന്നെയാണ്. ഇന്ത്യൻ മുൻ നായകനും ഒപ്പം 2 ക്രിക്കറ്റ് ലോകകപ്പുകളിലും ടീം ഇന്ത്യയെ വമ്പൻ ജയത്തിലേക്ക് ധോണിയെ കൂടി കുറ്റം പറയുവാൻ ഗംഭീർ ഈ അവസരത്തെ ഉപയോഗിക്കുന്നുണ്ട് എന്നാണ് പല ആരാധകരും വിശദമാക്കുന്നത്. മുൻപ് ധോണിക്കെതിരെ വിവാദ പരാമർശങ്ങൾ ഗംഭീറിന്റെ ഭാഗത്ത് നിന്നും സംഭവിച്ചിട്ടുണ്ട്