രാഹുലിനെപ്പോലെ എത്ര കളിക്കാര്‍ വേറെ രാജ്യത്തുണ്ട് ? ചോദ്യവുമായി ഗൗതം ഗംഭീര്‍

കെ എൽ രാഹുലിനെ സംബന്ധിച്ചിടത്തോളം വളരെ മോശം ഫോമിലൂടെയാണ് താരം കടന്നു പോകുന്നത്. ഇപ്പോഴിതാ താരത്തെ പിന്തുണച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ്മ കളിക്കുന്നില്ലെങ്കില്‍ കെല്‍ രാഹുല്‍ പകരം കളിക്കാനുള്ള ഒപ്ഷനാണെന്നും ഗംഭീര്‍ ചൂണ്ടികാട്ടി.

ടീം ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുന്നതിന് മുമ്പുള്ള പത്രസമ്മേളനത്തിൽ, രാഹുലിനെ പ്രശംസിച്ച ഗംഭീര്‍, കെല്‍ രാഹുലിനെ പോലെ വൈദഗ്ധ്യമുള്ള കളിക്കാരന്‍ പല രാജ്യങ്ങള്‍ക്കും ഇല്ലാ എന്ന് അഭിപ്രായപ്പെട്ടു.

kl rahul

“കെല്‍ രാഹുലിന് ടോപ്പ് ഓഡറില്‍ കളിക്കാം, മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ കഴിയും. ആറാം നമ്പറിലും ബാറ്റ് ചെയ്യാന്‍ സാധിക്കും. അതിനാൽ ഇത്തരം ജോലികൾ ചെയ്യാൻ നിങ്ങൾക്ക് ധാരാളം പ്രതിഭകൾ ആവശ്യമാണ്, കൂടാതെ അദ്ദേഹം ഏകദിന ഫോർമാറ്റില്‍ കീപ്പറയിട്ടുമുണ്ട്. അതിനാൽ ബാറ്റിംഗ് ഓപ്പൺ ചെയ്യാനും ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനുമുള്ള രാഹുലിനെ പോലുള്ള കളിക്കാർ എത്ര രാജ്യങ്ങളിൽ ഉണ്ട് ? “

ആദ്യ ടെസ്റ്റ് മത്സരത്തിന് രോഹിത് ലഭ്യമല്ലെങ്കിൽ, അവൻ ഞങ്ങൾക്ക് വേണ്ടി ആ ജോലി ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നു. ഇന്ത്യയുടെ മുഖ്യ പരിശീലകൻ കൂട്ടിച്ചേർത്തു.

അതേസമയം, വ്യക്തിഗത കാരണങ്ങളാൽ സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമ കളിക്കാനില്ലെങ്കിൽ, പെർത്തിൽ നടക്കുന്ന ഓപ്പണിംഗ് ടെസ്റ്റിൽ ജസ്പ്രീത് ബുംറയെ നിയുക്ത വൈസ് ക്യാപ്റ്റൻ എന്ന നിലയിൽ ഇന്ത്യയെ നയിക്കുമെന്നും ഗംഭീർ അറിയിച്ചിട്ടുണ്ട്.

Previous articleദയവ് ചെയ്ത് ഗംഭീറിനെ ഇന്ത്യ പത്രസമ്മേളനത്തിന് വിടരുത്. ബിസിസിഐയോട് അപേക്ഷിച്ച് മഞ്ജരേക്കർ.
Next articleസഞ്ജുവിന്റെ മികച്ച പ്രകടനത്തിൽ എനിക്ക് പങ്കില്ല. അതവന്റെ കഴിവ്. ഗംഭീർ തുറന്ന് സമ്മതിക്കുന്നു.