ഐപിൽ പതിനഞ്ചാം സീസണിലെ മോശം ബാറ്റിങ് പ്രകടനങ്ങളെ തുടർന്ന് ഏറ്റവും അധികം വിമർശനം കേട്ട താരമാണ് ഇഷാൻ കിഷൻ.15 കോടി രൂപക്ക് മുംബൈ ഇന്ത്യൻസ് ടീമിലേക്ക് എത്തിയ ഇഷാൻ കിഷന് പക്ഷേ പ്രതീക്ഷിച്ച പോലൊരു മികവിലേക്ക് എത്താൻ സാധിച്ചില്ല. തുടർന്നും താരത്തിന് അവസരങ്ങൾ ഇന്ത്യൻ സ്‌ക്വാഡിലേക്ക് അടക്കം ലഭിക്കുമ്പോൾ തന്റെ ബാറ്റിംഗ് മികവിലേക്ക് എത്തുകയാണ് താരം. സൗത്താഫ്രിക്കക്ക് എതിരായ ടി :20 പരമ്പരയിൽ രണ്ട് അർദ്ധ സെഞ്ച്വറികളുമായി ഇഷാൻ കിഷൻ തിളങ്ങുമ്പോൾ താരത്തിന് പിന്തുണയുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ
വരാനിരിക്കുന്ന ടി :20 ലോകക്കപ്പ് വരെ ഇഷാൻ കിഷന് അവസരങ്ങൾ നൽകണമെന്നാണ് ഗൗതം ഗംഭീർ അഭിപ്രായം. വളരെ അധികം മികവിൽ ഷോട്ടുകൾ കളിക്കാനായി കഴിവുള്ള ഇഷാൻ ലോകകപ്പിൽ അടക്കം അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് ഗൗതം ഗംഭീർ നിരീക്ഷണം.
” ഇന്ത്യൻ ടീമിലേക്ക് രാഹുൽ, രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവർ എത്തുമ്പോൾ എന്താകും ഇന്ത്യൻ പ്ലേയിംഗ് ഇലെവന്റെ അവസ്ഥ എന്നത് നമുക്ക് പറയാൻ സാധിക്കുന്നില്ല. എങ്കിലും എന്റെ അഭിപ്രായത്തിൽ ഇഷാൻ കിഷന് അവസരങ്ങൾ നൽകണമെന്നാണ് തോന്നുന്നത്. ടോപ് ഓർഡറിൽ ഫിയർ ലെസ്സ് ക്രിക്കറ്റ് കളിക്കാനായി ഇഷാൻ കിഷന് കഴിയും.ഇഷാൻ കിഷൻ റൺസ് നേടിയാലും ഇല്ലെങ്കിലും ലോകക്കപ്പ് വരെ യുവ താരത്തെ സ്ഥിരമായി കളിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. യുവ ഓപ്പൺർക്ക് സമ്മർദ്ദം ഇല്ലാതെ കളിക്കാനായി കഴിയും ” ഗംഭീർ തുറന്ന് പറഞ്ഞു.
“ഓസ്ട്രേലിയയിൽ ബൗൺസി വിക്കറ്റുകൾ ഉണ്ടാവുകയും ബാക്ക്ഫൂട്ട് കളിയിൽ വിക്കറ്റുകൾ എളുപ്പം നഷ്ടമാക്കുകയും ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇഷാൻ കിഷൻ ഒരു എക്സ് ഫാക്ടർ ആയി മാറുമെന്ന് ഞാൻ കരുതുന്നുണ്ട്.അവൻ ലോകക്കപ്പ് വരെ ഇന്ത്യൻ ടി :20 ടീം ഭാഗമായി തുടരണം ” ഗംഭീർ വാചാലനായി.