പ്രതീക്ഷയുടെ അമിത ഭാരം. റിഷഭ് പന്തിനു സംഭവിക്കുന്നത് എന്ത് ?

Picsart 22 06 15 10 59 45 218

സൗത്താഫ്രിക്കകെതിരെയുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് റിഷഭ് പന്താണ്. നേരത്തെ പരമ്പരയില്‍ നിന്നും സ്ഥിരം ക്യാപ്റ്റനായ രോഹിത് ശര്‍മ്മക്ക് വിശ്രമം അനുവദിച്ചപ്പോള്‍, കെല്‍ രാഹുലിനെയാണ് ക്യാപ്റ്റനായി നിയമിച്ചത്. എന്നാല്‍ പരമ്പരക്ക് മുന്നോടിയായി കെല്‍ രാഹുലിനു പരിക്കേറ്റതോടെ ടീമിനെ നയിക്കാന്‍ റിഷഭ് പന്തിനു അവസരം എത്തി.

ആദ്യ 2 മത്സരങ്ങളിലും തോല്‍വിയോടെയാണ് റിഷഭ് പന്തിന്‍റെ ക്യാപ്റ്റന്‍സിക്ക് തുടക്കമായത്. ഫീല്‍ഡിലെ മോശം തീരുമാനങ്ങളും അതോടൊപ്പം ബാറ്റിംഗിലെ പരാജയവും റിഷഭ് പന്തിനെതിരെ വിമര്‍ശനത്തിനു കാരണമായി  മാറി. മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചട്ടും വലിയ സ്കോറിലേക്ക് എത്താനായില്ലാ. ക്യാപ്റ്റനായ റിഷഭ് പന്ത് 8 പന്തില്‍ 6 റണ്‍സ് നേടി പുറത്തായി.

49fbadc5 1127 4084 af21 a4520f5ed435

ഒരു കളിക്കാരൻ തന്റെ പ്രകടനത്തെക്കാൾ സഹതാരങ്ങളുടെ പ്രകടനത്തെക്കുറിച്ചാണ് കൂടുതൽ ചിന്തിക്കുന്നത്, ക്യാപ്റ്റൻസി ചിലപ്പോൾ നിങ്ങളുടെ സ്വന്തം പ്രകടനത്തെ ബാധിക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ പറഞ്ഞു.

“പന്ത് വന്ന് ബൗണ്ടറികൾക്കും സിക്‌സറുകൾക്കും വേണ്ടി അടിക്കാൻ തുടങ്ങുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മൂന്ന് നാല് വർഷമായി അവന്‍ നടത്തിയ പ്രകടനം കാരണം ആളുകൾ പ്രതീക്ഷിച്ചതാണ്. അതിനാൽ നിരാശയുണ്ട്.” ഋഷഭ് പന്തിന്‍റെ പ്രകടനം വിശകലനം ചെയ്ത് സ്റ്റാർ സ്‌പോർട്‌സിലാണ് സുനിൽ ഗവാസ്‌കർ പറഞ്ഞത്.

See also  പോയിന്റ്സ് ടേബിളിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ. വമ്പന്‍ ലീഡുമായി രോഹിതും സംഘവും
94960f65 ec61 4fc0 ab2c 64338e82bc97

“റിഷഭ് പന്ത് ചെയ്യേണ്ടത് ആത്മപരിശോധനയാണ്. ക്യാപ്റ്റൻസിയിൽ പലപ്പോഴും സംഭവിക്കുന്നത് നിങ്ങളുടെ സ്വന്തം കളിയെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്നില്ല എന്നതാണ്. നിങ്ങൾ മറ്റുള്ളവരുടെ ഗെയിമിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. അതിനാൽ, നിങ്ങളുടെ കാര്യത്തിൽ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് നിങ്ങൾ മറക്കുന്നു. സ്വന്തം ബാറ്റിംഗ്, അല്ലെങ്കിൽ, ബാറ്റിംഗിന്റെ സമീപനം, അതാണ് അവന്‍റെ പ്രശ്നം,” ഗവാസ്‌കർ പറഞ്ഞു.

FB IMG 1655257947615

മൂന്നാം ടി20യിലെ വിജയം റിഷഭ് പന്തിന് ആശ്വാസകരമാകും എന്നും മുന്‍ ഇന്ത്യന്‍ താരം കൂട്ടിചേര്‍ത്തു. ” ഇന്ത്യ ജയിച്ചതിനാൽ അദ്ദേഹത്തിന് കൂടുതൽ ആശ്വാസം തോന്നും. ആ ചെറിയ സമ്മർദം ഇല്ലാതായി. അടുത്ത രണ്ട് മത്സരങ്ങൾ നിങ്ങൾക്ക് ഇനിയും ജയിക്കേണ്ടതുണ്ട്, പക്ഷേ ഇന്ത്യ വിജയിച്ചു എന്നത് അദ്ദേഹത്തിന് ആശ്വാസം നൽകും. ഇനി സ്വന്തം ബാറ്റിംഗിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കണം, ”ഗവാസ്‌കർ പറഞ്ഞു നിര്‍ത്തി.

Scroll to Top