ഇന്ത്യ ലോകകപ്പിൽ കപ്പടിക്കില്ലന്ന് ഗംഭീർ. ചൂണ്ടിക്കട്ടിയത് മറ്റൊരു ടീമിനെ.

cd013ec6 41f7 44d9 949b 91429d5b2661

2023 ഏകദിന ലോകകപ്പിനുള്ള ടീമുകൾ പല രാജ്യങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ആരാവും ലോകകപ്പിൽ ചാമ്പ്യന്മാരാവുക എന്നതിനെ സംബന്ധിച്ച് വലിയ ചർച്ചകൾ പുരോഗമിക്കുകയാണ്. മുൻ താരങ്ങളടക്കം പലരും ഇത്തരം ചർച്ചകളിൽ ഏർപ്പെടുന്നുണ്ട്. പലരും ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്ട്രേലിയ തുടങ്ങിയ ടീമുകൾ കിരീടം ചൂടുമെന്ന് വിശ്വസിക്കുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഇത്തവണത്തെ ഏകദിന ലോകകപ്പിന്റെ ഫൈനൽ നടക്കുമെന്നാണ് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഡിവില്ലിയേഴ്‌സ് പ്രവചിക്കുന്നത്. ടൂർണമെന്റിലെ ശക്തരായ ടീമുകൾ ഇന്ത്യയും ഇംഗ്ലണ്ടുമാണ് എന്ന് ഡിവില്ലിയേഴ്‌സ് വിശ്വസിക്കുന്നു.

എന്നാൽ അതിൽ നിന്ന് വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ലോകകപ്പിലെ തന്റെ ഫേവറേറ്റുകളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇന്ത്യയെയും ഇംഗ്ലണ്ടിനെയും ഒഴിവാക്കി, മറ്റൊരു ടീമിനെയാണ് ഗൗതം ഗംഭീർ ചൂണ്ടിക്കാട്ടുന്നത്. 2011ൽ ഇന്ത്യ ലോകകപ്പ് കിരീടം സ്വന്തമാക്കുമ്പോൾ ഫൈനലിലെ ടോപ്സ്കോറർ ആയിരുന്നു ഗൗതം ഗംഭീർ. ഇത്തവണ ഓസ്ട്രേലിയ ഏകദിന ലോകകപ്പിന്റെ കിരീടം ചൂടുമെന്നാണ് ഗൗതം ഗംഭീർ അഭിപ്രായപ്പെടുന്നത്. ഗംഭീറിന്റെ ഈ അഭിപ്രായപ്രകടനം ഇന്ത്യൻ ആരാധകരെയടക്കം ചൊടിപ്പിച്ചിട്ടുണ്ട്.

ഓസ്ട്രേലിയൻ ടീമിന്റെ ശക്തി ചൂണ്ടിക്കാട്ടിയാണ് ഗംഭീർ തന്റെ പ്രവചനം നടത്തിയിരിക്കുന്നത്. കമ്മീൻസിന്റെ നേതൃത്വത്തിൽ ഒരു തകർപ്പൻ ടീമുമായിയാണ് ഓസ്ട്രേലിയ ഇന്ത്യയിലേക്ക് ലോകകപ്പിനായി എത്തുന്നത്. കൂടുതലായി ഓൾറൗണ്ടർമാരെ അണിനിരത്തിയാണ് ഓസ്ട്രേലിയ ഇത്തവണ എത്തുന്നത് എന്നതും ഒരു പ്രത്യേകതയാണ്.

Read Also -  നിതീഷ് റെഡ്ഢി ഫയർ. ബംഗ്ലാദേശിന്‍റെ മേൽ താണ്ഡവമാടിയ പ്രകടനം.

കേവലം രണ്ട് സ്പെഷലിസ്റ്റ് ബാറ്റർമാർ മാത്രമാണ് ഇത്തവണത്തെ ഓസ്ട്രേലിയയുടെ ഏകദിന ലോകകപ്പിനുള്ള ടീമിലുള്ളത്. ഡേവിഡ് വാർണറും സ്റ്റീവൻ സ്മിത്തും. പിന്നീട് 6 ഓൾ റൗണ്ടർമാരാണ് ഓസ്ട്രേലിയൻ നിരയിൽ അണിനിരക്കുന്നത്. ഗ്ലെൻ മാക്സ്വെൽ, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, മർകസ് സ്റ്റോയിനിസ്, കാമറൂൺ ഗ്രീൻ, ആഷ്ടൻ ഈഗർ എന്നിവരാണ് ഓസ്ട്രേലിയൻ ടീമിൽ അണിനിരക്കുന്ന ഓൾ റൗണ്ടർമാർ.

ഇവർക്കൊപ്പം വിക്കറ്റ് കീപ്പർമാരായി അലക്സ് കെയറി, ജോഷ് ഇംഗ്ലീസ് എന്നിവരെയും ഓസ്ട്രേലിയ തങ്ങളുടെ സ്ക്വാഡിൽ ഉൾപെടുത്തിയിരിക്കുന്നു. ആദം സാമ്പയാണ് ഓസ്ട്രേലിയൻ ടീമിലുള്ള സ്പിന്നർ. ഒപ്പം പാറ്റ് കമിൻസ്, മിച്ചൽ സ്റ്റാർക്ക്, സീൻ അബോട്ട്, ജോഷ് ഹേസൽവുഡ് എന്നീ പേസർമാരും ഓസ്സീസ് ടീമിന്റെ ശക്തിയായുണ്ട്. അതിനാൽ തന്നെ ഒരുതരത്തിലും ഈ ലോകകപ്പിൽ ഓസ്ട്രേലിയയെ വിലകുറച്ചു കാണാൻ സാധിക്കില്ല. മാത്രമല്ല ഐസിസി ടൂർണമെന്റ്കളിലെ ഓസ്ട്രേലിയൻ ടീമിന്റെ പ്രകടനങ്ങളും ഒരുപാട് പ്രതീക്ഷകൾ നൽകുന്നതാണ്.

Scroll to Top