ക്ലാസിക്ക് പോരാട്ടത്തിനു മുന്‍പ് ഇന്ത്യക്ക് ഉപദേശവുമായി ഗൗതം ഗംഭീര്‍

2022 ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ചിരവൈരികളായ പാക്കിസ്ഥാനെതിരെയാണ്. മെല്‍ബണിലാണ് ക്ലാസിക്ക് പോരാട്ടം നടക്കുക. ക്ലാസിക്ക് പോരാട്ടത്തിനു മുന്‍പായി ഇന്ത്യക്ക് ഉപദേശം നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍.

സ്റ്റാര്‍ സ്പോര്‍ട്ട്സ് ഷോയില്‍ സംസാരിച്ച ഗൗതം ഗംഭീര്‍, പാക്കിസ്ഥാന്‍ ലക്ഷ്യസ്ഥാനമല്ലാ എന്നും അത് ലക്ഷ്യത്തിലേക്കുള്ള ഒരു ചുവട് മാത്രമാണ് എന്ന് ഇന്ത്യക്ക് ഉപദേശം നല്‍കി.

മെല്‍ബണില്‍ നടക്കുന്ന മത്സരത്തില്‍ ഇരു ടീമും ശക്തമായ പോരാട്ടം കാഴ്ച്ചവയ്ക്കുമെന്നും ഗംഭീര്‍ പറഞ്ഞു.

“ഇതൊരു ഏകപക്ഷീയമായ കളിയാണെന്ന് ഞാൻ പറയാൻ പോകുന്നില്ല, കാരണം പാകിസ്ഥാൻ വളരെ ശക്തമായ ബൗളിംഗ് നിരയാണ്. സീമർമാരുടെ കാര്യം പറയുമ്പോള്‍ അവർക്ക് ഈ ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ബൗളിംഗ് ലൈനപ്പാണ് ഉള്ളത്. 140 കി.മീ സ്പീഡിനു മുകളില്‍ പന്തെറിയുന്ന 3 നിലവാരമുള്ള പേസർമാരെ ലഭിച്ചിട്ടുണ്ട്” ഗംഭീർ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞു 1:30 നാണ് മത്സരം ആരംഭിക്കുന്നത്. മത്സരം സ്റ്റാര്‍ സ്പോര്‍ട്ട്സില്‍ തത്സമയം കാണാം

Previous articleമെല്‍ബണിലെ കാലവസ്ഥ ഇങ്ങനെ. ഇന്ത്യ – പാക്ക് ക്ലാസിക്ക് പോരാട്ടം മഴ കൊണ്ടുപോകുമോ ?
Next articleമാനം തെളിഞ്ഞു. ക്ലാസിക്ക് പോരാട്ടത്തിലെ ടോസ് ഇന്ത്യക്ക്