ഇത്തവണത്തെ ഐപിഎല്ലിലെ പുതുമുഖ ടീമിൽ ഒന്നാണ് ലക്നൗ സൂപ്പർ ജയന്‍റ്സ്. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ആണ് ടീമിന്‍റെ ഉപദേശകൻ. എന്നാൽ എല്ലാവരും കാത്തിരിക്കുന്നത് മറ്റൊരു കാര്യം കാണുവാൻ വേണ്ടിയാണ്. ദീപക് ഹൂഡയും,കൃനാൽ പാണ്ഡ്യയും ഇത്തവണ ഒരുമിച്ച് ഒരു ടീമിലാണ് കളിക്കുന്നത്.
ആഭ്യന്തര ടൂർണ്ണമെൻറിൽ ബറോഡക്ക് വേണ്ടി കളിക്കുമ്പോൾ ആണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായത്. തുടർന്ന് ദീപക് ഹൂഡ ടൂർണ്ണമെൻറിൽ നിന്ന് പിൻമാറുകയും ചെയ്തിരുന്നു. ഇതിനുശേഷം ഇരുവരും ഇപ്പോൾ ഒരുമിക്കുകയാണ്. ഈ ഒരുമിക്കലിനെ കുറിച്ച് ചോദിച്ചപ്പോൾ ഗംഭീർ പറഞ്ഞ മറുപടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
ഗംഭീറിൻ്റെ വാക്കുകളിലൂടെ.. “നോക്കൂ മൈതാനത്ത് മികച്ച പ്രകടനം പുറത്തെടുക്കാൻ ഓഫ് ഫീൽഡിൽ മികച്ച സുഹൃത്തുക്കളായിരികേണ്ടതില്ല. അവർ പ്രൊഫഷണലുകൾ ആണ്. അവർക്ക് ഒരു ജോലി ചെയ്യാൻ ഉണ്ടെന്ന് അവർക്കറിയാം. നിങ്ങൾ ഒരേ ടീമിൽ കളിക്കുകയാണെങ്കിൽ എല്ലാദിവസവും ഡിന്നറിന് ആയി ഒരുമിച്ച് പുറത്തു പോകേണ്ടതില്ല.
ഞാൻ കളിച്ചിട്ടുള്ള ടീമുകളിലെ എല്ലാവരുമായും ഞാൻ ചങ്ങാത്തത്തിൽ ആയിരുന്നില്ല. എന്നാൽ അത് മൈതാനത്ത് മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ എനിക്ക് തടസ്സമായില്ല. ഇവർ ഇരുവരും പക്വതയുള്ളവരാണ്. ലക്നൗവിനെ വിജയത്തിലെത്തിക്കാൻ ആണ് അവർ ഇവിടെ എത്തിയിട്ടുള്ളത്.
ടീമിനുവേണ്ടി തന്ത്രങ്ങൾ ഒരിക്കവെ കൂടുതൽ ഓൾറൗണ്ടർമാരെ ടീമിൽ എത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അതിൽ ടീം ചെയർമാൻ്റെ അംഗീകാരവും ഞങ്ങൾക്ക് ലഭിച്ചു. ഓൾറൗണ്ടർമാർ കൂടുതൽ ഓപ്ഷൻ നൽകുന്നു. രണ്ടോ മൂന്നോ ഓവർ അറിയാൻ സാധിക്കുന്ന കഴിവുള്ള ബാറ്റർമാർ ഉള്ളത് നല്ലതാണ്.”-ഗംഭീർ പറഞ്ഞു.