ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് വളരെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചാണ് ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്നുള്ള വിരാട് കോഹ്ലിയുടെ പടിയിറക്കം. ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് പുതിയ ഏകദിന ക്യാപ്റ്റനായി എത്തുമ്പോൾ പ്രതീക്ഷകൾ അനേകമാണ് എങ്കിലും കോഹ്ലിയുടെ സ്ഥാനം നഷ്ടമായതിലുള്ള വിവിധ പ്രതിഷേധങ്ങൾ സജീവമാണ്. പുതിയ ക്യാപ്റ്റനെ തീരുമാനിച്ചപ്പോൾ തന്നോട് വേണ്ടവിധം കൂടിയാലോചനകൾ നടത്തി ഇല്ലെന്നുള്ള ആരോപണങ്ങൾ കൂടി വിരാട് കോഹ്ലി ഇന്നലെ നടത്തിയ പ്രസ്സ് മീറ്റിൽ ശക്തമാക്കിയപ്പോൾ ചോദ്യങ്ങൾ എല്ലാം ഉയരുന്നത് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് നേരെയാണ്.
ഇപ്പോൾ കോഹ്ലി നടത്തിയ പരാമർശം കൂടുതൽ സംശയങ്ങൾ മാത്രമാണ് സൃഷ്ടിക്കുന്നത് എന്ന് പറയുന്ന പാകിസ്ഥാൻ മുൻ താരം സൽമാൻ ബട്ട് എല്ലാ കാര്യങ്ങൾക്കും കൂടുതൽ വ്യക്തത വരുത്തുവാൻ ഇനി ഗാംഗുലി കാര്യങ്ങള്‍ പറയണം എന്ന് മുൻ താരം വിശദമാക്കി.
ഏകദിന ക്യാപ്റ്റൻ റോൾ മാറ്റുന്ന കാര്യം ഒന്നര മണിക്കൂർ മുൻപാണ് താൻ അറിഞ്ഞതെന്ന് കോഹ്ലി പറയുമ്പോൾ സൗരവ് ഗാംഗുലിയുടെ വാക്കുകൾ അതിൽ നിന്നും വളരെ വ്യത്യസ്തമല്ലേയെന്നും ബട്ട് ചോദിച്ചു. കോഹ്ലിയുടെ ആരോപണങ്ങളിൽ ഉടൻ തന്നെ ഗാംഗുലി നിലപാട് വിശദമാക്കണം എന്നും ബട്ട് ആവശ്യം ഉന്നയിച്ചു.
“ബിസിസിഐ പ്രസിഡന്റ് ഗാംഗുലിയാണ്. അദ്ദേഹത്തിന്റെ വാദങ്ങളെയാണ് വിരാട് കോഹ്ലി ഇപ്പോൾ പൊളിക്കുന്നത്. ഇനി ഈ വിഷയത്തിൽ മറുപടികൾ എല്ലാം നൽകേണ്ടത് ഗാംഗുലിയാണ്. എന്താണ് സംഭവിച്ചതെന്ന് അറിയാൻ ക്രിക്കറ്റ് ലോകം ആഗ്രഹിക്കുന്നുണ്ട്. ഇവിടെ ഒരു സൈഡിൽ ഗാംഗുലി പറയുകയാണ് താൻ അടക്കം ആവശ്യം ഉന്നയിച്ചിട്ടും കോഹ്ലി ടി :20 ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞെന്ന്. എന്നാൽ കോഹ്ലി പറയുന്നു തന്നോട് ആരും ഒരു അഭിപ്രായവും തന്നെ പറഞ്ഞിട്ടില്ലെന്ന്.ആർക്കായാലും ഇത് കേൾക്കുമ്പോൾ സംശയം തൊന്നും.2 പരാമർശങ്ങളും തമ്മിൽ ഒരു ബന്ധം ഇല്ല. ഇതിൽ കൂടുതൽ വ്യക്തത വരണം ” ബട്ട് നിരീക്ഷിച്ചു.