ഏഷ്യാ കപ്പ് പോരാട്ടത്തില്‍ ഹോങ്കോങ്ങിനെതിരെയുള്ള മത്സരത്തില്‍ ഹാർദിക് പാണ്ഡ്യയ്ക്ക് പകരം ഋഷഭ് പന്തിനെ ടീമിലെടുത്തതില്‍ വിമര്‍ശിച്ച് മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. സ്റ്റാർ സ്‌പോർട്‌സിൽ സംസാരിച്ച മുന്‍ താരം ദിനേശ് കാർത്തിക്കിന് പകരം പന്ത് വേണമായിരുന്നുവെന്നും പാണ്ഡ്യയ്ക്ക് പകരം ദീപക് ഹൂഡയ്ക്ക് കളിക്കാമായിരുന്നുവെന്നും ചൂണ്ടികാട്ടി.
“ഹാർദിക് പാണ്ഡ്യക്ക് പകരം ഋഷഭ് പന്തിനെ ഉള്‍പ്പെടുത്താന്‍ ഞാൻ സമ്മതിക്കില്ല. രണ്ട് ഓവർ ബൗൾ ചെയ്യാൻ കഴിവുള്ള ദീപക് ഹൂഡയെപ്പോലെ ഒരാൾ തീർച്ചയായും ലഭിക്കുമായിരുന്നു”, അദ്ദേഹം പറഞ്ഞു.
“അവൻ തെറ്റൊന്നും ചെയ്തിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ദിനേശ് കാര്‍ത്തികിനു പകരമായിട്ടായിരുന്നു ഋഷഭ് പന്ത് കളിക്കേണ്ടത്. നിങ്ങൾ ഹാർദിക് പാണ്ഡ്യയ്ക്ക് വിശ്രമം നൽകുകയാണെങ്കിൽ, ദീപക് ഹൂഡ അര്‍ഹിച്ചിരുന്നു ,” അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ലാ. ദിനേശ് കാർത്തിക് വിക്കറ്റ് കീപ്പർ റോളിൽ എത്തിയപ്പോള്‍, ബാറ്റിലും പന്തിലും പ്ലെയര്‍ ഓഫ് ദ മാച്ച് പ്രകടനമാണ് പാണ്ഡ്യ കാഴ്ച്ചവച്ചത്. വര്‍ക്ക്ലോഡ് മാനേജ്മെന്‍റ് പരിഗണിച്ചാണ് ഹാര്‍ദ്ദിക്കിനെ ഒഴിവാക്കിയതെന്ന് ടോസ് വേളയില്‍ രോഹിത് ശര്‍മ്മ പറഞ്ഞിരുന്നു.