ഇന്ത്യയുടെ ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ സൂപ്പർ 4 മത്സരത്തിൽ ഋഷഭ് പന്തിന്‍റെ ഷോട്ട് സെലക്ഷനെ വിമര്‍ശിച്ചു മുന്‍ താരങ്ങള്‍. ദുബായിൽ നടന്ന മത്സരത്തിൽ ഷഡബ് ഖാനെ റിവേഴ്സ് സ്വീപ്പ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് റിഷഭ് പന്ത് പുറത്തായത്. 12 പന്തിൽ 14 റൺസ് നേടിയ റിഷഭിനു കിട്ടിയ അവസരം വിനിയോഗിക്കാനായില്ലാ.
“ക്രീസില്‍ കുറച്ച് സമയം ചിലവഴിച്ചും കുറച്ച് പന്തുകൾ കളിക്കുകയും ചെയ്തതിനു ശേഷമാണ് റിഷഭ് പന്ത് പുറത്തായത്. ബോള്‍ ഒരു പ്രത്യേക ലൈനിൽ വരുമെന്ന് കരുതി, പന്ത് കണ്ടതിന് ശേഷമല്ല, മുൻകൂട്ടി നിശ്ചയിച്ച ഷോട്ട് കളിച്ചത്.” വിക്കറ്റ് കീപ്പർ-ബാറ്ററുടെ ഷോട്ട് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും തൃപ്തനായില്ലെന്നാണ് മുൻ ഇന്ത്യൻ ബാറ്റിംഗ് കോച്ച് ചൂണ്ടിക്കാട്ടിയത്.
ഡീപ് മിഡ് വിക്കറ്റ്, ലോങ്ങ് ഓണ്‍ ഷോട്ടുകളാണ് റിഷഭ് പന്തിന്‍റെ ശക്തി എന്നും വേഴ്‌സ് സ്വീപ്പ് പന്തിന്റെ ഷോട്ടല്ല. അത്തരമൊരു ഷോട്ട് കളിച്ചതില്‍ അവന് നിരാശ തോന്നിയിട്ടുണ്ടാവും. അത്തരം ഷോട്ടുകള്‍ കളിക്കാന്‍ അവന് മികവില്ല എന്നാണ് ഗംഭീര്‍ പറഞ്ഞത്.
റിഷഭ് ആ ഷോട്ട് കളിച്ചത് അനാവശ്യ സമയത്തായിരുന്നുവെന്നാണ് അക്രം പറയുന്നത്. ”സ്വീപ് ഷോട്ടുകള്‍ കളിക്കേണ്ട സമയമായിരുന്നില്ല അത്. ടെസ്റ്റ് ക്രിക്കറ്റില്‍ അവന്‍ ആ ഷോട്ടുകള്‍ നന്നായി കളിക്കും എന്ന് എനിക്കറിയാം. ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളാണ് പന്ത്. എന്നാല്‍ സാഹചര്യം മനസിലാക്കാന്‍ അവന്‍ ശ്രമിക്കണം.” വസീം അക്രം പറഞ്ഞു.