സെലക്ടര്‍മാര്‍ കാണിച്ചത് മണ്ടത്തരം. ഇന്ത്യന്‍ ടീമിലെ പ്രശ്നം ചൂണ്ടികാട്ടി മുന്‍ ഇന്ത്യന്‍ താരം

india vs hong kong

ഏഷ്യാ കപ്പ് 2022 ടീമിൽ ഒരു അധിക ഫാസ്റ്റ് ബൗളറെ ഉള്‍പ്പെടുത്താനത് ഇന്ത്യൻ സെലക്ടർമാർക്ക് തെറ്റ് പറ്റിയെന്ന് മുൻ താരം മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു. മുഹമ്മദ് ഷമിയെപ്പോലെ പരിചയ സമ്പന്നനായ ഒരു പേസർ ടീമിലുണ്ടെങ്കിൽ അത് പ്രയോജനപ്പെടുമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

പരിക്കുമൂലം ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ, ഏഷ്യാ കപ്പിനുള്ള 15 അംഗ ടീമിൽ മൂന്ന് പേസർമാരുമായാണ് ഇന്ത്യ യു.ഏ.ഈ യിലെത്തിയത്‌. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ നാലാമത്തെ ഓപ്ഷനായി കാണുകയും ചെയ്തു. ഷമിയെ ഒഴിവാക്കി പകരം പരിചയസമ്പന്നനായ ഭുവനേശ്വർ കുമാറിനൊപ്പം അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരെയാണ് തിരഞ്ഞെടുത്തത്.

FZNs6VsWQAEea3T

ഇന്ത്യയുടെ തോൽവിയെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെച്ച കൈഫ്, പേസ് ബൗളിംഗ് ഓപ്ഷനുകളുടെ അഭാവം അവരുടെ ഏഷ്യാ കപ്പ് 2022 ടൂര്‍ണമെന്‍റില്‍ ദോഷകരമായി ബാധിക്കുന്നുവെന്ന് പറഞ്ഞു.

“ഏഷ്യാ കപ്പ് ടീമിനെ തിരഞ്ഞെടുക്കുമ്പോൾ ഒരു അധിക ഫാസ്റ്റ് ബൗളറെ തിരഞ്ഞെടുക്കാതെ ഇന്ത്യക്ക് തെറ്റ് പറ്റി. അർഷ്ദീപ് പുതിയ ആളാണ്, പാകിസ്ഥാനും ശ്രീലങ്കയും മത്സരിക്കുന്ന ഉയർന്ന സമ്മർദ്ദമുള്ള ടൂർണമെന്റ് ആദ്യമായാണ് കളിക്കുന്നത്. അവൻ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, അയർലൻഡ് എന്നിവിടങ്ങളിൽ കളിച്ചിട്ടുണ്ട്, പക്ഷേ ഈ ടൂർണമെന്റ് ഉയർന്ന സമ്മർദ്ദമുള്ള ഒന്നാണ്.”

See also  "ശിവം ദുബെ ലോകകപ്പിൽ കളിക്കണം, അല്ലെങ്കിൽ ഇന്ത്യ നടത്തുന്ന വലിയ അബദ്ധമാവും "- അമ്പട്ടി റായുഡുവിന്റെ നിർദ്ദേശം.
shami vs england

” കഴിവ് ഉണ്ട്, പക്ഷേ അനുഭവപരിചയമില്ല. കൂടുതൽ കൂടുതൽ മത്സരങ്ങൾ കളിക്കുമ്പോൾ അവൻ പഠിക്കും. അതുകൊണ്ടാണ് അവരുടെ ക്യാമ്പിൽ ഒരു അധിക ഫാസ്റ്റ് ബൗളറെ വേണമായിരുന്നു, മുഹമ്മദ് ഷമിയെ തിരഞ്ഞെടുക്കാമായിരുന്നു,” കൈഫ് കൂട്ടിച്ചേർത്തു.

ഒരു അധിക പേസറിന് പകരം ഏഷ്യാ കപ്പ് ടീമിൽ നാല് സ്പിന്നർമാരെ തിരഞ്ഞെടുത്തതിലെ യുക്തിയെയും കൈഫ് ചോദ്യം ചെയ്തു. പേസർമാർക്ക് സഹായമുള്ള യുഎഇയിൽ വളരെയധികം സ്പിന്നർമാരുടെ ആവശ്യമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു

Scroll to Top