ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാലാം സീസൺ മത്സരങ്ങൾ ആവേശപൂർവ്വം പുരോഗമിക്കുമ്പോൾ എല്ലാവരിലും വളരെ അധികം ചർച്ചയായി മാറുന്നത് മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ്. ഐപിഎല്ലിൽ എല്ലാ ബാറ്റിങ് റെക്കോർഡുകളും മറികടന്ന് മുന്നേറുന്ന താരം ടി :20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഇടം നേടിയിരുന്നു. ഏകദിന, ടി :20 ടീമുകളിൽ സ്ഥിരമായ സാന്നിധ്യമായി മാറി കഴിഞ്ഞ സൂര്യകുമാർ യാദവ് ഐപിഎല്ലിൽ മുംബൈയുടെ വിശ്വസ്ത താരമാണ്. കഴിഞ്ഞ മൂന്നിൽ ഏറെ സീസണുകളിൽ മുംബൈയുടെ ടോപ് സ്കോറർ കൂടിയായ സൂര്യകുമാർ യാദവിനെ മുംബൈ ഇന്ത്യൻസ് ടീം സ്‌ക്വാഡിലേക്ക് എത്തിയത് 2018ലാണ്.2014മുതൽ തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന താരത്തെ മുംബൈ ഇന്ത്യൻസ് സ്‌ക്വാഡിൽ എത്തിച്ച ശേഷം മുംബൈ ടീം മാനേജ്മെന്റ് ഏറെ വ്യത്യസ്തമായ റോളാണ് നൽകിയത്. ടോപ് ഓർഡറിൽ മൂന്നാം നമ്പർ താരമായ സൂര്യകുമാർ കുമാർ യാദവ് ഐപിഎല്ലിൽ ഏതൊരു എതിർ ടീമിന്റെ ഭീക്ഷണിയാണ്.
എന്നാൽ 2012ൽ ഐപിൽ കരിയർ ആരംഭിച്ച സൂര്യകുമാർ യാദവിനെ നാല് വർഷം ടീമിൽ കളിപ്പിച്ച ശേഷം 2018ൽ മുംബൈ ഇന്ത്യൻസ് ടീമിന് നൽകുവാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം തീരുമാനിക്കുകയായിരുന്നു.കൂടാതെ കൊൽക്കത്ത ടീമിനായി ഫിനിഷിഗ് റോൾ അടക്കം ഭംഗിയായി നിർവഹിച്ച താരത്തെ സ്‌ക്വാഡിൽ നിന്നും തന്നെ ഒഴിവാക്കിയ കൊൽക്കത്തയുടെ തീരുമാനം ക്രിക്കറ്റ് ആരാധകരെ അടക്കം ഞെട്ടിച്ചിരുന്നു. ഈ ഒരു മാറ്റത്തിന് പിന്നിലുള്ള കാരണവും അത് എങ്ങനെയെല്ലാം കൊൽക്കത്ത ടീമിനെ തിരിച്ചടിച്ചുവെന്നും വിശദമായി പറയുകയാണ് മുൻ ഇന്ത്യൻ താരവും ഒപ്പം മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകനുമായ ഗൗതം ഗംഭീർ. നാല് വർഷ കാലയളവിൽ കൊൽക്കത്ത ടീമിൽ കളിച്ച് വളർന്ന അദ്ദേഹത്തെ ടീമിൽ നിന്നും നഷ്ട്മാക്കിയത് വൻ നഷ്ടവും തിരിച്ചടിയുമായി മാറിയെന്ന് പറഞ്ഞ ഗംഭീർ അദ്ദേഹത്തെ മൂന്നാം നമ്പറിൽ കളിപ്പിക്കാൻ താൻ നായകനായിയിരുന്ന സമയത്തും കഴിഞ്ഞില്ല എന്നും തുറന്ന് പറഞ്ഞു.
“സൂര്യകുമാർ യാദവ് ഞങ്ങൾക്കായി പലപ്പോഴും മികച്ച ഫിനിഷിങ് റോളാണ് നിർവഹിച്ചത്. ടീമിൽ കളിച്ചപ്പോൾ അവനെ മൂന്നാം നമ്പറിൽ കളിപ്പിക്കണം എന്നാണ് ക്യാപ്റ്റനായ ഞാൻ വളരെ ഏറെ ആഗ്രഹിച്ചത്. ടോപ് ഓർഡറിൽ കളിപ്പിച്ചിരുന്നേൽ ഞങ്ങൾക്കായി അവൻ 400,600 റൺസ് ഒക്കെ യും സീസണിൽ നേടിയേനെ. പക്ഷേ ഞങ്ങൾ അവനെ വീട്ടുനൽകിയത് മുംബൈ ഇന്ത്യൻസ് ടീമിന് ഗുണമായി. അവർക്കായി എല്ലാ സീസണിലും സ്ഥിരതയാർന്ന ബാറ്റിങ് സൂര്യകുമാർ യാദവ് കാഴ്ചവെക്കുന്നുണ്ട്. മനീഷ് പാണ്ഡെ, യൂസഫ് പത്താൻ എന്നിവർ ടീമിലുള്ള സാഹചര്യത്തിൽ അന്ന് കൊൽക്കത്ത ടീമിൽ സൂര്യയെ മൂന്നാം നമ്പറിൽ കളിപ്പിക്കുക വളരെ അധികം പ്രയാസമായിരുന്നു ” ഗംഭീർ അഭിപ്രായം വിശദമാക്കി