ഇത്തവണ കിരീടം ബാംഗ്ലൂരിന് തന്നെ :ഈ ഒരൊറ്റ പ്രശ്നം മാറണമെന്ന് ഗംഭീർ

ക്രിക്കറ്റ്‌ ലോകവും ആരാധകരും എല്ലാം വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാമത്തെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രമായി ശേഷിക്കേ എല്ലാവരടെയും ശ്രദ്ധയിപ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിലാണ്. വിരാട് കോഹ്ലി നയിക്കുന്ന ടീം ഇത്തവണ ഐപിൽ കിരീടം സ്വന്തമാക്കും എന്നാണ് ഭൂരിഭാഗം ക്രിക്കറ്റ്‌ പ്രേമികളും കരുതുന്നത് നിലവിൽ മികച്ച ഫോമിലുള്ള ബാംഗ്ലൂർ ടീം സീസണിലെ ആദ്യ നാല് മത്സരവും ജയിച്ച് പുത്തൻ ഐപിൽ റെക്കോർഡും കൂടി സൃഷ്ടിച്ചിരുന്നു. ഐപിഎല്ലിൽ ഇതുവരെ കിരീടം നേടുവാൻ കഴിയാതെ പോകുന്ന ഒരു ടീമായി അറിയപ്പെടുന്ന ബാംഗ്ലൂർ ടീം അവശേഷിക്കുന്ന മത്സരങ്ങൾക്കായി തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം നായകൻ കോഹ്ലിയും ഫാസ്റ്റ് ബൗളർ മുഹമ്മദ്‌ സിറാജും ടീമിന് ഒപ്പം ചേർന്നപ്പോൾ സ്റ്റാർ ബാറ്റ്‌സ്മാൻ ഡിവില്ലേഴ്‌സ് ഒരാഴ്ചയായി ടീമിനോപ്പം ഉണ്ട്.

images 2021 09 10T164716.884

അതേസമയം സ്‌ക്വാഡിൽ ചില മാറ്റങ്ങൾ കൂടി നടത്തിയാണ് ബാംഗ്ലൂർ ടീമിന്റെ വരവ്. ശ്രീലങ്കൻ താരങ്ങളായ ചമീര, ഹസരംഗ എന്നിവർ ബാംഗ്ലൂർ സ്‌ക്വാഡിൽ പുതുതായി എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. ഇത്തവണ കിരീടം നേടാൻ രണ്ടുംകല്പിച്ചാണ് ബാംഗ്ലൂർ ടീമിന്റെ വരവ് എന്നുള്ള ആരാധകരുടെ അടക്കം തുറന്ന് അഭിപ്രായമെങ്കിൽ ബാംഗ്ലൂർ ടീമിന് ഒരു പ്രശ്നം കൂടി പരിഹരിക്കേണ്ടതുണ്ട് എന്ന് മുന്നറിയിപ്പ് നൽകുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.

“ഐപിൽ കിരീടം നേടുവാൻ എല്ലാവരും ആഗ്രഹിക്കുന്ന ടീമാണ് ബാംഗ്ലൂർ. അവർ ഈ സീസണിൽ ഇനിയും മുന്നേറണം എങ്കിൽ കോഹ്ലിയും ഡിവില്ലേഴ്‌സും കൂടി ബാറ്റിങ്ങിൽ തിളങ്ങണം. അവർ ഇരുവരും വളരെ ഏറെ വെല്ലുവിളി ഇക്കാര്യത്തിൽ നേരിടും. കോഹ്ലി ടെസ്റ്റ്‌ പരമ്പരക്ക്‌ ശേഷം ഐപിൽ കളിക്കാനായി എത്തുമ്പോൾ ഡിവില്ലേഴ്‌സിന് മത്സരങ്ങൾ അധികം കളിച്ച പരിചയവും ഇല്ല. ഡിവില്ലേഴ്‌സ് കഴിഞ്ഞ കുറച്ച് മാസങ്ങളിൽ മത്സരങ്ങൾ അധികം കളിച്ചിട്ടില്ല. ഇരുവരും ഫോമിൽ എത്തിയാൽ മാത്രമേ പ്ലെഓഫ്‌ സ്വപ്നവും കിരീടവും എല്ലാം അവർക്ക് നേടുവാൻ കഴിയൂ “ഗംഭീർ വിശദമാക്കി