ബയേണ്‍ മ്യൂണിക്കിനെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങി ബാഴ്സലോണ.

ലെവന്‍ഡോസ്കിയുടെ ഇരട്ട ഗോളും തോമസ് മുള്ളര്‍ നേടിയ ഗോളിന്‍റെയും പിന്‍ബലത്തില്‍ ബാഴ്സലോണക്കെതിരെ ബയേണ്‍ മ്യൂണിക്കിനു വിജയം. ക്യാംപ്നൗല്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനാണ് ബയേണിന്‍റെ വിജയം.

34ാം മിനിറ്റില്‍ ബോക്സിനു പുറത്ത് നിന്നെടുത്ത ഷോട്ട്, ബാഴ്സലോണ ഡിഫന്‍റര്‍ എറിക്ക് ഗാര്‍ഷ്യയുടെ ഡിഫ്ലക്ഷനിലൂടെ ബാഴ്സലോണ ഗോള്‍കീപ്പര്‍ ടെര്‍ സ്റ്റേഗനെ കീഴ്പ്പെടുത്തി. മുള്ളറിന്റെ ചാമ്പ്യൻസ് ലീഗ് കരിയറിലെ 49ആം ഗോളായിരുന്നു ഇത്.

20210915 073700

രണ്ടാം പകുതിയിലാണ് ലെവന്‍ഡോസ്കിയുടെ ഇരട്ട ഗോള്‍ പിറന്നത്. 57ആം മിനുട്ടിൽ മുസിയാലയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയപ്പോള്‍, ഒരു ടാപ്പിനിലൂടെ ലെവന്‍ഡോസ്കി ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്‍റെ അവസാന നിമിഷങ്ങളില്‍ ഗനാബ്രിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ ആ പന്ത് എടുത്ത് ലെവന്‍ഡോസ്കി ഗോളാക്കി മാറ്റി. തുടര്‍ച്ചയായ 18ാം ക്ലബ് മത്സരത്തിലാണ് ലെവന്‍ഡോസ്കി ഗോളടി തുടരുന്നത്.

ബാഴ്സലോണയുടെ അടുത്ത മത്സരം ബെനഫിക്കെതിരെയാണ്. ബയേണ്‍ മ്യൂണിക്ക് ഡയനാമോ ക്യീവിനെ നേരിടും.