മഹേന്ദ്ര സിങ്ങ് ധോണിക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യന്‍ എന്ന് സുരേഷ് റെയ്ന. 2024 ഐപിഎല്‍ സീസണിനൊടുവില്‍ ധോണിക്ക് പകരം ക്യാപ്റ്റന്‍ ആര് എന്ന ഉത്തരം ലഭിക്കും എന്ന് റെയ്ന ജിയോ സിനിമയില്‍ പറഞ്ഞു. വരാനിരിക്കുന്ന സീസണ്‍ എന്തുകൊണ്ടാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനു പ്രാധാന്യം എന്നും റെയ്ന ചൂണ്ടികാട്ടി.
“ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ അടുത്ത ക്യാപ്റ്റൻ ആരായിരിക്കും എന്നതാണ് ഏറ്റവും വലിയ ചോദ്യം? ധോണി ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറിയാലും മെന്‍റല്‍ ടഫ്നസ് കോച്ചെന്ന നിലയിലോ തന്‍റെ സാന്നിധ്യത്തിനായി ഡഗൗട്ടിലോ ഉണ്ടാവും. എന്നാൽ ചോദ്യം ഇതാണ്, ആരെയാണ് ക്യാപ്റ്റനായി വളര്‍ത്താന്‍ പോകുന്നത്. ” സുരേഷ് റെയ്ന ചോദിച്ചു.
“റുതുരാജ് ഗെയ്‌ക്‌വാദ് നല്ലൊരു ഓപ്ഷനാണ്. എംഎസ് ധോണിയെക്കാൾ സിഎസ്‌കെയ്ക്ക് ഈ വർഷം വളരെ പ്രധാനപ്പെട്ട വർഷമാണ്. കാരണം അദ്ദേഹം ആരെയാണ് ഡെപ്യൂട്ടി ആയി തിരഞ്ഞെടുക്കാൻ പോകുന്നത് എന്ന് ഇത്തവണ അറിയാം” റെയ്‌ന കൂട്ടിച്ചേർത്തു.
ഒരു തവണ ക്യാപ്റ്റന്‍സി കൈമാറ്റം നടന്നെങ്കിലും അത് വിജയകരമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു കഴിഞ്ഞില്ലാ. 2022 ല്‍ ക്യാപ്റ്റന്‍സി സ്ഥാനം ജഡേജക്ക് കൈമാറിയെങ്കിലും വീണ്ടും ധോണി തന്നെ ആ സ്ഥാനം ഏറ്റെടുത്തു. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റേയും ജഡേജയുടേയും പ്രകടനം മോശമായതോടെ എട്ടാം മത്സരത്തിനു ശേഷം ജഡേജ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഇറങ്ങി.
ധോണിയുടേയും സംഘത്തിന്‍റേയും ആദ്യ മത്സരം മാര്‍ച്ച് 22 ന് ബാംഗ്ലൂരിനെതിരെയാണ്.