ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചൂടേറിയ ചർച്ചയാണ് പന്ത് എറിയും മുൻപേ ക്രീസ് വിട്ടിറങ്ങുന്ന നോൺ സ്ട്രൈക്കർ ബാറ്റ്സ്മാൻമാരെ നിലക്കുനിർത്താൻ മങ്കാദിങ് നിയമം പ്രാപല്യയത്തിൽ കൊടുന്നത്. ഇപ്പോഴിതാ യൂറോപ്യൻ ക്രിക്കറ്റ് ലീഗിലെ മത്സരത്തിനിടെ നടന്ന കൗതുക വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബൗളർ പന്ത് എറിയുന്നതിനു മുമ്പേ നോൺ സ്ട്രൈക്കർ ഇറങ്ങി ക്രീസിൻ്റെ പാതിവഴി പിന്നിട്ടു. ഇതു ശ്രദ്ധിച ബൗളർ പന്ത് എറിയാതെ തിരിച്ചുവന്ന് മങ്കാദിങ് ചെയ്യാതെ അമ്പയറുടെ ശ്രദ്ധയിൽപ്പെടുത്തി.
കഴിഞ്ഞദിവസം നടന്ന പഞ്ചാബ് ലൈൻസ് നിക്കോഷ്യ-പാക്ക് ഐ കെയർ ബദലോണ മത്സരത്തിലാണ് രസകരമായ സംഭവം അരങ്ങേറിയത്. നിക്കോസയുടെ ഇന്നിംഗ്സിലെ അവസാന ഓവറിലെ അഞ്ചാം പന്തിൽ ആയിരുന്നു സംഭവം.
ഇതോടെ പന്തെറിയാൻ എത്തിയ അദ്ധീഫ് മുഹമ്മദ് ബൗൾ ചെയ്യാതെ മടങ്ങുകയായിരുന്നു. ഇക്കാര്യം തുടർന്ന് അദ്ദേഹം അമ്പയരുടെ ശ്രദ്ധയിൽപ്പെടുത്തി.
മത്സരത്തിൽ നികോഷ്യയെ ബദലോണയെ തോൽപിചു.ആദ്യം ബാറ്റ് ചെയ്ത നികോഷ്യ 7 വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ബദൽ ഓണ 13 പന്ത് ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നു. ബദലോണക്കായി മുഹമ്മദ് ബാബർ 20 പന്തിൽ 42 റൺസെടുത് വിജയശിൽപ്പി ആയി.