രാജസ്ഥാന് പുതിയ ക്യാപ്റ്റൻ. അഭിനന്ദിച്ച് സഞ്ജു

ഐപിഎൽ പടിവാതിൽക്കൽ എത്തിനിൽക്കെ ആരാധകരെ ആശയക്കുഴപ്പത്തിലാക്കി രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ റോയൽസ് ഇന്ത്യ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യങ്ങൾക്ക് തുടക്കം കുറിച്ചത്.ഇന്ത്യൻ സ്പിന്നർ ചഹലിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ട്വീറ്റ്. പിന്നീട് ഇതിന് ആശംസകൾ അറിയിച്ചുകൊണ്ട് മറുപടിയുമായി സഞ്ജു സാംസണും എത്തി.

ഇതോടെ ആരാധകർ എല്ലാവരും ആശയക്കുഴപ്പത്തിലായി. ഇതിനേക്കാൾ ഏറെ ആശയക്കുഴപ്പത്തിലാക്കിയത് ജോസ് ബട്‌ലറർക്കൊപ്പം ചഹലിനെ ഓപ്പണറായി അയക്കുന്ന കാര്യവും ടീമിൻറെ പരിഗണനയിലുണ്ടെന്ന ട്വീറ്റായിരുന്നു. ഇതെല്ലാം കണ്ട് ആശയക്കുഴപ്പത്തിലായ ആരാധകർക്ക് പിന്നീട് വന്ന ട്വിറ്ററിലെ പോസ്റ്റുകൾ കണ്ടതോടെയാണ് സംഭവത്തിന് രൂപം പിടികിട്ടിയത്.

275123012 1318935931942593 4991587002206820169 n


രാവിലെ മുതൽ നടക്കുന്ന ട്വീറ്റ് പരമ്പരയിലെ തുടർച്ചയായിരുന്നു ചഹലിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചുകൊണ്ടുള്ള ട്വീറ്റ്. ഹോട്ടലിലേക്ക് എത്തുന്ന ചഹലിനെ ട്രോളുന്ന ഒരു വീഡിയോ ആയിരുന്നു ഇതിന് തുടക്കം കുറിച്ചത്. ഭാര്യക്കും തനിക്കും ഭക്ഷണം ഓർഡർ ചെയ്യുന്ന ട്രോളുന്നതാണ് വീഡിയോ.

ഇതോടെ രാജസ്ഥാൻ റോയൽസിൻ്റെ അക്കൗണ്ട് ഹാക്ക് ചെയ്യും എന്ന് ഭീഷണിപ്പെടുത്തി ചഹൽ രംഗത്തെത്തി. ഇതിനുവേണ്ടി പാസ്സ്‌വേർഡ് തന്ന രാജസ്ഥാൻ സിഇഓ ജയ്ക്ക് ലൂസ് മക്രമിന് താരം നന്ദി അറിയിക്കുകയും ചെയ്തു.ഇതിന് പിന്നാലെയാണ് ക്യാപ്റ്റൻ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള ട്വീറ്റ് വന്നത്.
ഇതോടെ ഇതിൻ്റെ എല്ലാം പിന്നിൽ ചഹൽ ആണെന്ന് എല്ലാവർക്കും വ്യക്തമായി.