ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും ഫുള്‍ ടൈം ക്യാപ്റ്റന്‍സി ഏറ്റെടുത്തതിനു ശേഷം ഇതുവരെ ഒരു മത്സരവും പരാജയപ്പെട്ടട്ടില്ലാ. വെസ്റ്റ് ഇന്‍ഡീസിനെതിരെയും ശ്രീലങ്കകെതിരെയും പരമ്പരകള്‍ ഇന്ത്യ വൈറ്റ് വാഷ് ചെയ്തിരുന്നു. മികച്ച ക്യാപ്റ്റന്‍സി പുറത്തെടുത്ത രോഹിത് ശര്‍മ്മയെ മുന്‍ താരങ്ങളടക്കം നിരവധി ആരാധകര്‍ പ്രശംസകൊണ്ടു മൂടുകയാണ്. എന്നാല്‍ ഈ വിജയങ്ങളില്‍ മുന്നറിയിപ്പ് നല്‍കുകയാണ് വീരാട് കോഹ്ലിയുടെ പരിശീലകനായ രാജ്കുമാര്‍ ശര്‍മ്മ.
താരതമ്യനേ ദുര്‍ബ്ബലരായ എതിരാളികളെയാണ് രോഹിത് ശര്‍മ്മക്ക് ലഭിച്ചതെന്നും വിജയങ്ങളില്‍ മതിമറന്ന് പോവരുതെന്നും പരീക്ഷണ കാലഘട്ടം വരാനിരിക്കുന്നതേയുള്ളുവെന്നും രാജ്കുമാര്‍ ശര്‍മ്മ മുന്നറിയിപ്പ് നല്‍കി. ”തുടക്കത്തില്‍ താരതമ്യേന ദുര്‍ലരായ എതിരാളികളെയാണ് രോഹിത്തിന് ലഭിച്ചത്. എന്നാല്‍ മത്സരങ്ങള്‍ തോറ്റു തുടങ്ങുമ്പോള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരും. മുന്നോട്ടു പോവുമ്പോള്‍ രോഹിത് ശര്‍മ്മക്ക് കാര്യങ്ങള്‍ കടുപ്പമാവും. ഒരുപാട് വെല്ലുവിളികള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. ഇതുവരെ അദ്ദേഹം ശാന്തനായി ടീമിനെ മുന്നോട്ട് നയിച്ചു. ഇതേ രീതിയില്‍ അദ്ദേഹത്തിന് ലോകകപ്പ് ഉയര്‍ത്താനാവട്ടെയെന്നാണ് ഞാനും ആഗ്രഹിക്കുന്നത്.” കോഹ്ലിയുടെ ബാല്യകാല കോച്ച് പറഞ്ഞു.
ക്യാപ്റ്റന് മാത്രമല്ലാ കോച്ചിനു നേരെയും വിമര്‍ശനങ്ങള്‍ ഉയരുമെന്ന് രാജ്കുമാര്‍ ശര്‍മ്മ പറഞ്ഞു. വിമര്‍ശനങ്ങള്‍ എല്ലാം ക്യാപ്റ്റന്മാരേയും തളര്‍ത്തിയിട്ടുണ്ടെന്നും അങ്ങനെയൊന്നും ഉണ്ടാവാതിരിക്കട്ടെയെന്നാണ് ഞാനും ആഗ്രഹിക്കുന്നതെന്ന് രാജ്കുമാര്‍ ശര്‍മ്മ പറഞ്ഞു. രോഹിത്തിന് ഡ്രസിംഗ് റൂമില്‍ നല്ലൊരു അന്തരീക്ഷം ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.
”ധോണി ഇന്ത്യന്‍ ടീമിലെ എല്ലാവരെയും വളരെ പിന്തുണയ്ക്കുകയും ചേര്‍ത്തു നിര്‍ത്തുകയും ചെയ്തിരുന്നു. കോലിയും തന്റെ താരങ്ങളെ നന്നായി തന്നെ പിന്തുണച്ചിരുന്നു. എതിര്‍ ടീം പോലും കോലിയുടെ താരങ്ങളോട് ഒന്നും പറയാന്‍ ധൈര്യപ്പെട്ടിരുന്നില്ല.” അദ്ദേഹം പറഞ്ഞു നിര്‍ത്തി.