ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച ജയങ്ങളിലൊന്നാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ലോർഡ്‌സിൽ പിറന്നത്.151 റൺസിനാണ് ലോർഡ്‌സ് മണ്ണിൽ ഇംഗ്ലണ്ടിനെ കോഹ്ലിയും ടീമും വീഴ്ത്തിയത്. ആദ്യ ഇന്നിങ്സിൽ രാഹുൽ സെഞ്ച്വറിക്കൊപ്പം പൂജാര, രഹാനെ എന്നിവരുടെ ബാറ്റിങ് മികവും സിറാജ് അടക്കമുള്ള ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ കാഴ്ചവെച്ച അച്ചടക്കമുള്ള ബൗളിംഗ് പ്രകടനവുമാണ് ജയത്തിന് പിന്നിലെ മുഖ്യ ഘടകം. എന്നാൽ തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനും നായകൻ ജോ റൂട്ടിനും എതിരെ വിമർശനങ്ങൾ ഏറെ ശക്തമാണ്.അഞ്ചാം ദിനം ഇംഗ്ലണ്ട് ടീം പ്ലാൻ ചെയ്ത പല കാര്യങ്ങളും പൂർണ്ണ രീതിയിൽ പാളിയെന്ന് മുൻ താരങ്ങൾ അടക്കം അഭിപ്രായപ്പെട്ട് കഴിഞ്ഞു. റൂട്ട് ക്യാപ്റ്റൻസി മികവിനെയും പല മുൻ താരങ്ങളും ചോദ്യം ചെയ്യുന്നുണ്ട്. മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനിൽ പല മാറ്റങ്ങൾക്കും ഇതിന് പിന്നാലെ സാധ്യത ഉണ്ട്.
എന്നാൽ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളിങ്ങിനെ കുറിച്ച് വ്യത്യസ്തമായ ഒരു അഭിപ്രായം പങ്കുവെക്കുകയാണ് മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട്. ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പരയിൽ കാണിക്കുന്ന ഒരു വാശിയും ആഗ്രഷനും ഇംഗ്ലണ്ട് ടീമിന്റെ ഫാസ്റ്റ് ബൗളിംഗ് ഡിപ്പാർട്ടുമെന്റിൽ പക്ഷേ കാണുന്നില്ല എന്നാണ് ബട്ടിന്റെ തുറന്ന അഭിപ്രായം. ഇംഗ്ലണ്ട് ടീം ഫാസ്റ്റ് ബൗളർ മാർക്ക് വുഡിനെ കുറിച്ചാണ് അദ്ദേഹം അഭിപ്രായം പങ്കുവെക്കുന്നത്. ഇംഗ്ലണ്ട് ടീമിലെ ഏറ്റവും വേഗതയുള്ള ബൗളർ കൂടിയായ മാർക്ക് വുഡ് ഒരിക്കലും തന്റെ കാഴ്ചപ്പാടിൽ ഫാസ്റ്റ് ബൗളറായി പക്ഷേ തോന്നുന്നില്ലയെന്നും സൽമാൻ ബട്ട് തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവേ വിശദമാക്കി.
“ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ മാർക്ക് വുഡ് എനിക്ക് സംശയങ്ങൾ അനവധിയാണ് സമ്മാനിക്കുന്നത്. താരം ഫാസ്റ്റ് ബൗളർ എന്നുള്ള ഒരു ആഗ്രഷൻ കാണിക്കുന്നില്ല. മാന്യമായി വന്ന് പന്തെറിയുന്ന മാർക്ക് വുഡിൽ ഇന്ത്യൻ താരം സിറാജിനെ പോലെ ഒരു ആവേശവും കാണാനായി സാധിക്കുന്നില്ല. കേവലം ഒരു സ്കൂൾ കുട്ടിയെ പോലെയാണ് മാർക്ക് വുഡ് ബൗളിംഗ് എന്നതും പറയുവാതിരിക്കാൻ കഴിയില്ല.എന്നാൽ സിറാജിന്റെ ബൗളിംഗ് സമയത്തെ മനോഭാവമാണ് എന്ന് ഏറെ ആകർഷിച്ചത്. വളരെ വൈകാരികമായി ഓരോ വിക്കറ്റ് ലഭിക്കുമ്പോയും അവൻ പ്രതികരിക്കാറുണ്ട്. വിക്കറ്റ് വീഴ്ത്താനായി അവനിനുള്ള ആവേശം ശ്രദ്ധേയമാണ് ” ബട്ട് തന്റെ നിരീക്ഷണം വ്യക്തമാക്കി
ഒന്നാം ടെസ്റ്റിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് ലോർഡ്‌സിലെ രണ്ടാം ടെസ്റ്റിൽ 7 വിക്കറ്റുകളാണ് വീഴ്ത്തിയത്. സാക്ഷാൽ കപിൽ ദേവിന് ശേഷമിത് ആദ്യമായിട്ടാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ലോർഡ്‌സിൽ എട്ട് വിക്കറ്റുകൾ ഒരു ടെസ്റ്റ് മത്സരത്തിൽ എറിഞ്ഞിടുന്നത്.