കോഹ്ലി ഒന്നും ക്ഷമിക്കില്ല :ഇംഗ്ലണ്ടിന്റെ ഈ തന്ത്രം പാളിയെന്ന് മുൻ താരം

ഇന്ത്യ :ഇംഗ്ലണ്ട് ലോർഡ്‌സ് ക്രിക്കറ്റ്‌ ടെസ്റ്റ്‌ വളരെ അധികം ആവേശകരമായ ഏറെ മുഹൂർത്തങ്ങളാണ്‌ ക്രിക്കറ്റ്‌ പ്രേമികൾക്ക് സമ്മാനിച്ചത്. ഇരു ടീമുകളും ശക്തമായ മത്സരം കാഴ്ചവെച്ചപ്പോൾ അഞ്ചാം ദിനം മികച്ച ബാറ്റിങ്, ബൗളിംഗ് പ്രകടനത്തോടെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ജയം നേടിയെടുത്തു. മത്സരത്തിൽ ഇരു ടീമിലെ കളിക്കാരും പരസ്പരം വാക് തർക്കത്തിലേക്ക് നീങ്ങി എന്നത് ക്രിക്കറ്റ്‌ ലോകത്തെ അമ്പരപ്പിച്ച സംഭവമായി മാറിയെങ്കിലും മത്സരത്തിൽ നായകൻ കോഹ്ലിയുടെയും മുഹമ്മദ് സിറാജിന്റെയുടെ അടക്കം അഗ്രഷൻ ശ്രദ്ധിക്കപ്പെട്ടു.5 ടെസ്റ്റ്‌ മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാം ടെസ്റ്റ്‌ ഓഗസ്റ്റ് 25ന് ആരംഭിക്കുവാനിരിക്കെ ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീമിന്റെ തോൽവിയുടെ കാരണമാണ് ക്രിക്കറ്റ്‌ ലോകത്തെ പ്രധാന ചർച്ച.

അഞ്ചാം ദിനം ജയിക്കാമെന്ന് കരുതിയ മത്സരമാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത് എന്നും പറഞ്ഞ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ഇന്ത്യൻ ടീമുമായി വാക്പോരിലേക്ക്‌ താരങ്ങൾ എത്തിയതിനെയും ഒരുവേള ന്യായികരിച്ചു. എന്നാൽ ലോർഡ്‌സ് ടെസ്റ്റ്‌ മത്സരത്തിലെ തോൽവിക്ക് കാരണം ഇന്ത്യൻ താരങ്ങളോട് പ്രകോപനപരമായി സംസാരിച്ചതാണെന്നുള്ള അഭിപ്രായം പങ്കുവെക്കുകയാണ് ഇപ്പോൾ മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. “ടീം ഇന്ത്യയെ ഭയപ്പെടുത്തിയും ഒപ്പം ഏറെ പ്രകോപിപ്പിച്ചും ജയിക്കാമെന്നാകും ജോ റൂട്ടും സംഘവും കരുതിയിരിക്കുക. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. വാലറ്റത്ത് ഷമി, ബുംറ എന്നിവരെ പ്രകോപിപ്പിച്ചാൽ ഏറെ വേഗത്തിൽ വിക്കറ്റ് വീഴ്ത്താനാകുമെന്ന് ഇംഗ്ലണ്ട് പേസർ കരുതിയത്. എന്നാൽ അവർ ശേഷം മികവിലേക്ക് ഉയർന്നത് വെല്ലുവിളിയായി മാറി. എന്നാൽ ഇത് എല്ലാം കണ്ടുകൊണ്ട്‌ ഡ്രസിങ് റൂമിൽ കോഹ്ലി ഉള്ളത് ഇംഗ്ലണ്ട് മറന്നുപോയി ” പനേസർ നിരീക്ഷണം വിശദമാക്കി

“ടീം ഇന്ത്യ എത്ര ഒത്തൊരുമയോടെയാണ് കളിക്കുന്നത് എന്ന് നമ്മുക്ക് മത്സരത്തിന് ശേഷം ലോകേഷ് പറഞ്ഞ വാക്കുകളിൽ നിന്നും വ്യക്തമാകും. കോഹ്ലി തന്റെ ടീമിനെ പ്രകോപിപ്പിക്കുനതൊന്നും ഒട്ടും മറക്കില്ല. രണ്ടാം ഇന്നിങ്സിൽ കോഹ്ലി എല്ലാത്തിനും മറുപടി നൽകി. കോഹ്ലിക്ക്‌ ഇക്കാര്യത്തിൽ ഏറെ മിടുക്കാണ്. അഞ്ചാം ദിനം ഇന്ത്യൻ ടീമിന്റെ ജയത്തിന് കാരണം അവരുടെ ഒത്തൊരുമയാണ്. അവർ പതിനൊന്ന് താരങ്ങളും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത് “മുൻ സ്പിന്നർ വാചാലനായി