ഞങ്ങൾ ന്യൂസിലാൻഡ് പോലെയല്ല, ഞങ്ങളെ പരാജയപ്പെടുത്തുന്നത് എളുപ്പമാകില്ല; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുൻ പാക്കിസ്ഥാൻ താരം.

ഈ വർഷം ഇന്ത്യയിൽ വച്ചാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. ഇപ്പോഴിതാ ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ആക്വിബ് ജാവേദ്. ലോകകപ്പിൽ പാക്കിസ്ഥാനെ തോൽപ്പിക്കുന്നത് ഇന്ത്യക്ക് കടുപ്പമായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. 300ന് മുകളിൽ സ്കോർ സമീപകാലത്ത് ഏകദിനത്തിൽ കണ്ടെത്തുന്നത് ഇന്ത്യ ശീലമാക്കിയിരുന്നു. എന്നാൽ പാക്കിസ്ഥാനെതിരെ ആ ശീലം നടക്കും എന്ന പ്രതീക്ഷ വേണ്ട എന്നും മുൻ പാക് താരം മുന്നറിയിപ്പ് നൽകി.

“എപ്പോഴും പാക്കിസ്ഥാൻ ഇന്ത്യൻ ടീമിനെ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. ഇത്തവണ ഇന്ത്യയിലേക്കാണ് ഏകദിന ലോകകപ്പിന് വേണ്ടി പാക്കിസ്ഥാൻ വരാനിരിക്കുന്നത്. ഇന്ത്യൻ പിച്ചുകളിൽ കളിക്കാൻ പാകിസ്ഥാൻ ബുദ്ധിമുട്ടുകൾ നേരിടാറില്ല. ഇന്ത്യ അടുത്തിടെ നടന്ന ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ ഒരുപാട് റൺസ് സ്കോർ ചെയ്തിരുന്നു. എന്നാൽ ന്യൂസിലാൻഡിന്റെ ബൗളിംഗ് പോലെയല്ല പാക്കിസ്ഥാന്റേത്. ന്യൂസിലാൻഡിനെതിരെ നാല് ബാറ്റ്സ്മാൻമാർക്ക് സെഞ്ച്വറി നേടാൻ കഴിഞ്ഞത് അതുകൊണ്ടാണ്. പാക്കിസ്ഥാൻ ആദ്യം ബാറ്റ് ചെയ്ത് 300 നു മുകളിൽ സ്കോർ കണ്ടെത്തുകയാണെങ്കിൽ അത് മറികടക്കുക ബുദ്ധിമുട്ടായിരിക്കും.”- ആക്വിബ് ജാവേദ് പറഞ്ഞു.

jsbub9i8 virat


കഴിഞ്ഞ വർഷം മൂന്നുതവണ ആയിരുന്നു ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വന്നത്. ഇതിൽ രണ്ട് മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ പാക്കിസ്ഥാൻ ഒരു മത്സരത്തിൽ വിജയിച്ചു. ഏകദിനത്തിൽ മികച്ച ടീമാണ് പാക്കിസ്ഥാന് ഉള്ളത്. ബൗളിംഗ് തന്നെയാണ് അവർക്ക് മുൻതൂക്കം നൽകുന്ന കാര്യം. നസീം ഷാ, ഹാരിസ് റൗഫ്, ഷഹീൻ ഷാ അഫ്രിദി എന്നിവരെല്ലാം നിലവിൽ പൂർണമായും ഫിറ്റാണ്. മുഹമ്മദ് നവാസും, ഷദാബ് ഖാനും ലോകകപ്പിൽ പാകിസ്താന്റെ കൂടെ ഉണ്ടാകും. ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർമാരുടെ ആവശ്യം ഇന്ത്യയിൽ ഇല്ല. ഇന്ത്യ ആകട്ടെ സമീപകാലത്ത് രോഹിത് ശർമക്ക് കീഴിൽ ഏകദിനത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

GettyImages 1435772468 980x530 1

ബൗളിംഗ് ബാറ്റിങ്ങിലും ഒരേ പോലെ തിളങ്ങുവാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിക്കുന്നുണ്ട്. നേരത്തെ ഇന്ത്യക്ക് കടുത്ത ആശങ്ക ഉണ്ടായിരുന്നത് ബൗളിങ്ങിന്റെ കാര്യത്തിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ മുഹമ്മദ് സിറാജ് അടക്കം എല്ലാവരും മികച്ച ഫോമിലാണ്. സ്പിന്നർ കുൽദീവ് യാദവ് തകർപ്പൻ ഫോമിൽ തിരിച്ചെത്തിയതും ഇന്ത്യക്ക് ആശ്വാസം നൽകുന്നുണ്ട്.ഈ വർഷം കളിച്ച ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയും ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു. കിവീസിനെ പരാജയപ്പെടുത്തിയതോടെ നിലവിൽ ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ആണ് ഒന്നാം സ്ഥാനത്ത്.

Previous articleഏത് പിച്ച് ആണെങ്കിലും അതിന് അനുസരിച്ചു കളിക്കണം, ഹർദിക് പാണ്ഡ്യയെ തള്ളി സൂര്യ കുമാർ യാദവ്.
Next articleപരിക്കേറ്റിട്ടും ടീമിനെ ഒറ്റ കൈ കൊണ്ട് ബാറ്റിംഗ് സൈഡ് മാറി ഇറങ്ങി ഹനുമ വിഹാരി.