ഫൈനലിൽ ഇന്ത്യക്ക് തിരിച്ചടി നൽകിയത് അതാണ്‌ :രൂക്ഷ വിമർശനവുമായി മുൻ പാക് താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരെ വളരെ ഏറെ നിരാശയിലാക്കിയാണ് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യൻ ടീം എട്ട് വിക്കറ്റിന്റെ ദയനീയ തോൽവി ന്യൂസിലാൻഡ് ടീമിനോട് വഴങ്ങിയത്. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ഐസിസി കിരീടം ന്യൂസിലാൻഡ് ടീം സ്വന്തമാക്കിയപ്പോൾ കോഹ്ലിയും സംഘവും തോൽവിയോടെ മടങ്ങി. പക്ഷേ ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്തെ പ്രധാന ചർച്ച ഫൈനലിലെ ഇന്ത്യൻ തോൽവിയുടെ കാരണമെന്താണെന്ന് കണ്ടുപിടിക്കുന്നതിലാണ്. സതാംപ്ടണിൽ കളിച്ച ഇന്ത്യൻ ടീം പ്ലെയിങ് ഇലവനെ കുറിച്ചും ആരാധകരിൽ നിന്നും രൂക്ഷ വിമർശനമാണ് ഉയരുന്നത്. മൂന്ന് ഫാസ്റ്റ് ബൗളർമാരെ മാത്രം കളിപ്പിക്കാനുള്ള തീരുമാനം തെറ്റായിയെന്നാണ് അനവധി ആരാധകർ പങ്കുവെക്കുന്ന അഭിപ്രായം.

ഇക്കാര്യത്തിൽ തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കമ്രാൻ അക്മൽ. ഫൈനലിൽ രണ്ട് സ്പിന്നർമാരെ പ്ലെയിങ് ഇലവനിൽ ഉൾപെടുത്തിയ ഇന്ത്യൻ ടീമിന്റെ തീരുമാനം തെറ്റിയെന്നാണ് താരം അഭിപ്രായപെടുന്നത്.”സ്വിങ്ങ് ബൗളിംഗിന് ഏറെ ആനുകൂല്യം ലഭിച്ച പിച്ചിൽ രണ്ട് സ്പിന്നർമാരെ കളിപ്പിച്ച തീരുമാനം തെറ്റി. ബാറ്റ്‌സ്മാന്മാർ ഫോമിലേക്ക് ഉയർന്നില്ല അതും തിരിച്ചടിയായി.ബാറ്റിങ് അൽപ്പം കൂടി ശക്തിപെടുത്തുന്നതിൽ ഇന്ത്യൻ ടീം ശ്രദ്ധിച്ചില്ല “അക്മൽ തന്റെ വിമർശനം കടിപ്പിച്ചു.

“ഫൈനലിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കുവാൻ സാധിച്ചില്ല. ഫൈനലിൽ ആദ്യ ദിനം മഴ കാരണം നഷ്ടമായി എങ്കിലും സീമിങ് സാഹചര്യങ്ങളിൽ മികച്ച ടീമിനോപ്പം കിവീസ് മത്സരം ജയിച്ചു. ഇന്ത്യൻ ടീം പ്ലെയിങ് ഇലവനിൽ സാഹചര്യം നോക്കി മാറ്റം വരുത്താതെ രണ്ട് സ്പിന്നർമാരെ കളിപ്പിച്ചത് തിരിച്ചടിയായി.നായകൻ കോഹ്ലി ബാറ്റിങ്ങിൽ നിരാശ സമ്മാനിച്ചു ഓപ്പണിങ് ജോടിയും വൻ സ്കോർ നെടുവാൻ കഴിയാതെ പോയി.മൊത്തം പ്രശ്നങ്ങളും പരിഹരിക്കാൻ ടീം ഇന്ത്യക്ക് ഫൈനലിന് മുൻപേ കഴിഞ്ഞില്ല “താരം അഭിപ്രായം വിശദമാക്കി