60ലേറെ ശരാശരിയുള്ള സഞ്ജുവിനെക്കാളും മികച്ചവൻ വെറും 35 ശരാശരിയുള്ള പന്താണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് ഇതുവരെയും മനസ്സിലായിട്ടില്ലെന്ന് മുൻ ന്യൂസിലാൻഡ് താരം.

കഴിഞ്ഞ ഒരുപാട് കാലങ്ങളായി വൈറ്റ് ബോൾ ക്രിക്കറ്റിൽ മോശം ഫോമിലൂടെയാണ് ഇന്ത്യ താരം ഋഷബ് പന്ത് കടന്നുപോകുന്നത്. എന്നാൽ താരത്തിന് ലഭിക്കുന്ന അവസരങ്ങൾക്ക് യാതൊരുവിധ കുറവുമില്ല. മോശം ഫോമിലൂടെ കടന്നുപോയിട്ടും നിരന്തരമായി താരത്തിനെ ടീമിൽ ഉൾപ്പെടുത്തുന്നതിന് ഇന്ത്യൻ ആരാധകർക്ക് ചെറുതൊന്നുമല്ലാത്ത നിരാശയാണ് പകരുന്നത്.

എന്നെങ്കിലും ക്ലിക്ക് ആകും എന്ന പ്രതീക്ഷയിലാണ് സെലക്ടർമാരും ഇന്ത്യൻ നായകന്മാരും താരത്തിന് തുടരെത്തുടരെ അവസരങ്ങൾ നൽകുന്നത്. എന്നാൽ തനിക്ക് ലഭിക്കുന്ന അവസരങ്ങൾ എല്ലാം നല്ല രീതിയിൽ തന്നെ പാഴാക്കി കളയുന്നതിൽ പന്ത് മിടുക്കനാണ്. കളിക്കളത്തിലും കണക്കിലും പന്തിനേക്കാൾ എത്രയോ മികച്ചത് മലയാളി താരവും വിക്കറ്റ് കീപല മുൻ താരങ്ങളും ഇക്കാര്യം പറഞ്ഞു കൊണ്ട് രംഗത്ത് എത്തുന്നുമുണ്ട്. എന്നാൽ ഇന്ത്യൻ നായകന്മാർക്കും സെലക്ടർമാർക്കും തങ്ങളുടെ ആദ്യ ചോയ്സ് പന്ത് തന്നെയാണ്.

images 2022 11 29T160649.014

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ 95 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും എട്ട് അർദ്ധ സെഞ്ചുറിയും അടക്കം 1842 റൺസ് ആണ് പന്ത് നേടിയിട്ടുള്ളത്. 27 മത്സരങ്ങളിൽ നിന്ന് 626 റൺസ് ആണ് സഞ്ജുവിന്റെ നേട്ടം. ആവറേജിലും പന്തിനേക്കാൾ എത്രയോ മികച്ചതാണ് സഞ്ജു. പന്തിന്റെ ശരാശരി 35ഉം സഞ്ജുവിന്റെ ശരാശരി 66ഉം ആണ്. ഇപ്പോഴിതാ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ കിവീസ് താരം സൈമൺ ഡൗൾ.”വെറും 35 ശരാശരി മാത്രമാണ് 30 മത്സരം കളിച്ച പന്തിന് ഉള്ളത്. എന്നാൽ വെറും 11 ഏകദിന മത്സരങ്ങളിൽ നിന്ന് 60ലേറെ ശരാശരിയാണ് സഞ്ജുവിന് ഉള്ളത്. മികച്ച ഒരു വിക്കറ്റ് കീപ്പർ ആണ് സഞ്ജു.

images 2022 11 29T160641.100

അവൻ ടീമിൽ ഒരുപാട് സ്ഥാനം അർഹിക്കുന്നുണ്ട്. ഇരുവരുടെയും പേരുകൾ പറഞ്ഞു കൊണ്ടുള്ള ചർച്ച എന്നെ സംബന്ധിച്ച് വളരെയധികം രസകരമായിട്ടാണ് തോന്നുന്നത്. പന്തിനെ കുറിച്ച് അവൻ്റെ ഇപ്പോഴത്തെ കാര്യവും ഭാവിയിൽ എങ്ങനെ ആയിരിക്കുമെന്നും എല്ലാവരും ചർച്ചചെയ്യുന്നുണ്ട്. പക്ഷേ വസ്തുത എന്താണെന്ന് വച്ചുകഴിഞ്ഞാൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ അവന് ഇതുവരെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല എന്നാണ്. മികച്ച താരമാണ് പന്ത്. ടെസ്റ്റിലെ മികച്ച ബാറ്റർ ആകാനുള്ള കഴിവ് അവനുണ്ട്. ആ വിഷയത്തിൽ ഒന്നും ആർക്കും ഒരു തർക്കവുമില്ല. പക്ഷേ അവൻ മികച്ച വൈറ്റ് ബോൾ വിക്കറ്റ് കീപ്പർ ആണെന്ന കാര്യത്തിൽ എനിക്ക് ഇതുവരെയും ബോധ്യപ്പെട്ടിട്ടില്ല.”സൈമൺ ഡൗൾ പറഞ്ഞു

Previous articleപരസ്പരം വാക്കേറ്റത്തിൽ ഏർപ്പെട്ട് ടീമിൽ പൊട്ടിത്തെറി സൃഷ്ടിച്ച് ബെൽജിയം സീനിയർ താരങ്ങൾ.
Next articleആരാധകരെ ശാന്തരാകുവിന്‍. ഗോള്‍ വിവാദത്തില്‍ അഡിഡാസിനു പറയാനുള്ളത്.