ആരാധകരെ ശാന്തരാകുവിന്‍. ഗോള്‍ വിവാദത്തില്‍ അഡിഡാസിനു പറയാനുള്ളത്.

യുറുഗ്വെയ്‌ക്കെതിരേ ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ ഗോളാണ് എല്ലാവരുടേയും ചര്‍ച്ച. രണ്ടാം പകുതിയില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ ക്രോസില്‍ നിന്നും റൊണാള്‍ഡോ ടച്ച് ചെയ്ത് ഗോള്‍ നേടി എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ പിന്നീട് ദൃശ്യങ്ങള്‍ പരിശോധിച്ച് ഗോള്‍ ബ്രൂണോ ഫെര്‍ണാണ്ടസ് അടിച്ചതാണെന്ന് ഫിഫ രേഖപ്പെടുത്തി.

എന്നാല്‍ ഇതിനെ പറ്റി വ്യാപകമായ ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ തുടരുകയാണ്. ഇപ്പോഴിതാ ആധികാരികമായ വെളിപ്പെടുത്തലുമായി അഡിഡാസ് രംഗത്തെത്തിയിരിക്കുന്നു. യുറുഗ്വെയ്‌ക്കെതിരായ ഗോളില്‍ റൊണാള്‍ഡോയുടെ ടച്ച് കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് ഔദ്യോഗിക ലോകകപ്പ് പന്ത് നിര്‍മാതാക്കളായ അഡിഡാസില്‍ നിന്നും അറിയച്ചത്.

സെന്‍സര്‍ ടെക്‌നോളജി ഉപയോഗിച്ചാണ് ലോകകപ്പില്‍ ഉപയോഗിച്ചിരിക്കുന്ന പന്ത് നിര്‍മിച്ചിരിക്കുന്നത്. 500 hz സെര്‍സര്‍ പന്തിനകത്തുണ്ട്. ഈ സെര്‍സറുകള്‍ കൃത്യമായി ട്രാക്ക് ചെയ്യാന്‍ സാധിക്കും. അഡിഡാസ് നടത്തിയ ട്രാക്കിംഗിലാണ് പന്ത് റൊണാള്‍ഡോ സ്പര്‍ശിച്ചട്ടില്ലാ എന്ന് വ്യക്തമാക്കിയത്.

ezgif 1 2b95159ab0

എന്തായാലും നിലവിൽ ബ്രൂണോയുടെ പേരിൽ തന്നെയാണ് ആ ഗോൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അത് ക്രിസ്ത്യാനോ റൊണാൾഡോയുടെ പേരിലേക്ക് മാറ്റുവാനുള്ള സാധ്യതകൾ ഇപ്പോൾ ഇല്ലാതായിരിക്കുകയാണ്. അതിന്റെ തെളിവ് സഹിതം അഡിഡാസ് രംഗത്ത് വരികയും ചെയ്തു.