വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനായി വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. തുല്യ ശക്തികൾ ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ഫൈനലിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറുമെന്നാണ് സൂചന. വരാനിരിക്കുന്ന ഫൈനലിൽ ഇരു ടീമിന്റെയും പ്ലെയിങ് ഇലവൻ എപ്രകാരമാകുമെന്നുള്ള വലിയ അകാംക്ഷ ക്രിക്കറ്റ് ലോകത്ത് ഏറെ സജീവമാണ്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും തമ്മിലുള്ള പോരാട്ടമാകും ഫൈനൽ എന്നും വിശേഷിപ്പിക്കുന്നുണ്ട്.
അതേസമയയം കിവീസ് നായകൻ കെയ്ൻ വില്യംസനെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർഥിവ് പട്ടേൽ.ഏതൊരു ഗ്രൗണ്ടിലും മികച്ച ബാറ്റിംഗ് കാഴ്ചവെക്കുവാൻ ഉറപ്പായും വില്യംസൺ കഴിയുമെന്ന് പറഞ്ഞ പാർഥിവ് ഇന്ത്യക്ക് എപ്രകാരമാണോ വിരാട് കോഹ്ലി അതുപോലെയാണ് കിവീസ് ടീമിന് കെയ്ൻ വില്യംസനെന്നും അഭിപ്രായപ്പെട്ടു.ഫൈനലിൽ 2 ടീമുകളും മിന്നും പ്രകടനം പുറത്തെടുക്കും എന്ന് പാർഥിവ് പട്ടേൽ തുറന്ന് പറഞ്ഞു.
“ഇന്ത്യൻ ടീമിന് എപ്രകാരമാണോ വിരാട് കോഹ്ലി അത് പോലെയാണ് അവർക്ക് കെയ്ൻ വില്യംസനും. അവരുടെ ഏറ്റവും വിശ്വസ്ത ക്യാപ്റ്റനും ഒപ്പം ബാറ്റിംഗ് നായകനുമാണ് വില്യംസൺ.എന്റെ അഭിപ്രായത്തിൽ വരുന്ന ഫൈനലിൽ ഏത് ടീമാണോ ഇംഗ്ലണ്ടിലെ വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപെടുക അവരാകും ജയം നെടുക. ഇംഗ്ലണ്ടിലെ സ്വിങ്ങ് ബൗളിങ്ങിനെ തുണക്കുന്ന പിച്ച് എപ്പോഴും ബാറ്റ്സ്മാൻമാർക്ക് വലിയ വെല്ലുവിളിയാണ്.ഏറെ ലേറ്റ് ഷോട്ടുകൾ കളിക്കാനും താരങ്ങൾ ശ്രദിക്കണം “മുൻ ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി.