ലോകത്തെ ക്രിക്കറ്റ് ആരാധകർ എല്ലാവരും കാത്തിരിക്കുന്ന ടി20 ലീഗ് ആയ ഇന്ത്യൻ പ്രീമിയർ ലീഗ് ഈ മാസം 26ന് തുടങ്ങുകയാണ്. പുതിയ രണ്ടു ടീമുകൾ അടക്കം 10 ടീമുകളാണ് ഇത്തവണ ഐപിഎല്ലിൽ മാറ്റുരയ്ക്കാൻ എത്തുന്നത്.
നീണ്ട കാലത്തിനുശേഷം എല്ലാ ടീമുകളിലും വലിയ അഴിച്ചുപണി നടത്തിയ മെഗാ ലേലത്തിന് ശേഷമാണ് ഈ സീസൺ ആരംഭിക്കുന്നത്.
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണ ഉണ്ടെങ്കിലും ഇതുവരെ ഒരു കിരീടവും ലഭിക്കാത്ത ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇത്തവണ മൂന്നു പേരെയായിരുന്നു ബാംഗ്ലൂർ നിലനിർത്തിയിരുന്നത്. ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലിയും മുഹമ്മദ് സിറാജും ഓസ്ട്രേലിയൻ താരം മാക്സ്‌വെലിനേയും ആണ് ബാംഗ്ലൂർ നിലനിർത്തിയത്.
ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞുതിനുശേഷം കോഹ്ലിയുടെ ആദ്യ സീസൺ ആണിത്. ചെന്നൈ സൂപ്പർ കിംഗ്സിൽ നിന്നും ഇത്തവണ ടീമിലെത്തിയ ദക്ഷിണാഫ്രിക്കൻ താരം ഡുപ്ലെസി ആണ് ബാംഗ്ലൂരിന് ഇത്തവണ നയിക്കുന്നത്.
ഇതിഹാസ താരം എ ബി ഡിവില്ലിയേഴ്സ് വിരമിച്ചതിനാൽ ഇത്തവണ ബാംഗ്ലൂരിന് സൂപ്പർതാരത്തിൻറെ ഒഴിവ് കനത്ത തിരിച്ചടിയാണ്. ഇതിഹാസതാരം വിരമിച്ചതിനാൽ കോഹ്ലിയുടെ ബാറ്റിംഗ് പൊസിഷൻ എവിടെയാകും എന്ന ആകാംഷയിലാണ് ആരാധകർ. താരത്തിൻറെ ബാറ്റിംഗ് പൊസിഷൻ പ്രവേശിച്ചിരിക്കുകയാണ് മുൻ താരം ആകാശ് ചോപ്ര.
താരത്തിൻറെ വാക്കുകളിലൂടെ..
“കഴിഞ്ഞ സീസണിൽ കോഹ്ലി ഓപ്പണർ ആയപ്പോൾ മൂന്നാം നമ്പർ തട്ടികളിക്കുകയായിരുന്നു. ആർ സി ബി യുടെ സമീപകാല ചരിത്രത്തിൽ ഏറെ കണ്ടിട്ടുണ്ട് ബാറ്റിംഗ് നമ്പറിലെ ഈ ചാഞ്ചാട്ടം. ഇത്തവണ ഏബിഡി ഇല്ല എന്ന് ഓർക്കണം. ഏബിഡി ഉള്ളപ്പോൾ നാല് അഞ്ച് സ്ഥാനങ്ങൾ കൈകാര്യം ചെയ്യുമെന്ന് ടീമിന് ഉറപ്പ് ആയിരുന്നു. ഇത്തവണ ദിനേഷ് കാർത്തിക് ടീമിലുണ്ട്. എന്നാൽ അദ്ദേഹം എ.ബി.ഡീ അല്ല എന്നോർക്കണം. കോഹ്ലി മൂന്നാം നമ്പറിൽ വന്ന് 14 15 ഓവറുകൾ വരെ ക്രീസിൽ ഉറച് കളിക്കണം.
കോഹ്ലി മൂന്നാം നമ്പറിൽ തന്നെ വരണമെന്നാണ് വസീം ജാഫറും അഭിപ്രായപ്പെട്ടത്. “പവർപ്ലേയിലോ അതിനുശേഷമോ ക്രീസിൽ എത്തിയാൽ മത്സരം മുന്നോട്ടുകൊണ്ടുപോകാൻ കരുത്തുള്ള താരമാണ് കോഹ്ലി. സാവധാനം തുടങ്ങി പിന്നീട് സ്ട്രൈക്ക് റേറ്റ് ഉയർത്തുന്ന താരം. അതിനാൽ കോഹ്ലി മൂന്നാം നമ്പറിൽ വരണം. ഓസീസ് ഓൾറൗണ്ടർ മാക്സ് വെലാണ് നാലാം നമ്പറിൽ ഇറങ്ങേണ്ടത്.”
കഴിഞ്ഞ സീസണിൽ ഓപ്പണിൽ ഇറങ്ങിയ കോഹ്ലി 15 മത്സരങ്ങളിൽ നിന്നും 405 റൺസാണ് നേടിയത്.