“അവർ നന്നായി തുടങ്ങിയില്ല, ഫൈനൽ വരെ എത്തും എന്ന് പ്രതീക്ഷിച്ചിരുന്നില്ല.”ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തുന്നത് പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഹൈദരാബാദ് കോച്ച്.

images 1 2

ഇന്ത്യൻ സൂപ്പർ ലീഗിലെ ഫൈനൽ പോരാട്ടം ഇന്ന് വൈകിട്ട് 7.30ന് ഗോവയിൽ വച്ച് നടക്കുകയാണ്. ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ കളിക്കുന്ന ഹൈദരാബാദും, രണ്ടുതവണ കൈയ്യെത്തുംദൂരത്ത് കിരീടം നഷ്ടമായ മൂന്നാമത്തെ പ്രാവശ്യം ഫൈനലിൽ കളിക്കുന്ന കേരളബ്ലാസ്റ്റേഴ്സും തമ്മിലാണ് മത്സരം.

തുല്യശക്തരുടെ പോരാട്ടമാണ് ഫൈനലിൽ. എടികെ മോഹൻബഗാനെ തോൽപ്പിച്ചാണ് ഹൈദരാബാദ് ആദ്യമായി ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ പ്രവേശിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ് സിയെ തകർത്താണ് ഫൈനലിൽ പ്രവേശിച്ചത്.
ഇപ്പോഴിതാ മത്സരത്തിന് മുൻപായി ഫൈനൽ പോരാട്ടത്തെ വിലയിരുത്തുകയാണ് ഹൈദരാബാദ് കോച്ച്.

images 4


കോച്ചിൻ്റെ വാക്കുകളിലൂടെ..
“പ്രത്യേകിച്ച് മാനസികാവസ്ഥയുടെ കാര്യത്തിൽ ഇതൊരു കഠിനമായ സീസൺ ആയിരുന്നു എന്ന് ഞാൻ കരുതുന്നു. ഈ സീസണിൽ ഞങ്ങൾ രണ്ടാംസ്ഥാനത്തെത്തി. ജംഷഡ്പൂർ എഫ് സി ക്കെതിരായ മത്സരം മുഴുവൻ കരുത്തുള്ള ടീമിനൊപ്പം കളിച്ചാൽ എന്ത് സംഭവിക്കും എന്ന് ഞങ്ങൾക്ക് എപ്പോഴും സംശയം ഉണ്ടാകും. ആ കളി വിജയിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് ലീഗ് വിന്നേഴ്സ് ഷീൽഡ് ഹോൾഡർമാർ ആകായിരുന്നു. ഇനി ഒരു കളി മാത്രമേ ബാക്കിയുള്ളൂ. നാളെ എന്തും സംഭവിക്കാം.”

images 3 2


സീസൺ ആരംഭിക്കുമ്പോൾ കേരളബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തും എന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് മാർക്വസ് പറഞ്ഞ മറുപടി ഇതായിരുന്നു.
“ഇല്ല,കാരണം ഹീറോ ഐഎസ്എൽ 2021-2022 ൻ്റെ സവിശേഷത ഓരോ ടീമിനും എല്ലാ ടീമിനെയും തോൽപ്പിക്കാൻ കഴിയും എന്നതാണ്. ഫൈനലിലേക്ക് യോഗ്യത നേടാത്ത ശക്തമായ ടീമുകൾ ഉണ്ട്. മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ ഏത് ടീമിനോടും തോൽക്കാമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഞങ്ങൾ നന്നായിരിക്കുന്നു നിമിഷങ്ങളിൽ, എല്ലാ ടീമിനെയും തോൽപ്പിക്കാൻ കഴിയും എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് ഇത് ഉയർച്ചതാഴ്ചകളുടെ സീസൺ ആണ്. അവർ നന്നായി തുടങ്ങിയില്ല. പക്ഷേ ചിലപ്പോൾ ഫുട്ബോൾ ഇങ്ങനെയാണ്.”-അദ്ദേഹം പറഞ്ഞു.

images 2 2


ആരാധക സ്റ്റേഡിയത്തിൽ എത്തുന്നതിനെ കുറിച്ചും അദ്ദേഹം മനസ്സുതുറന്നു.
“ഇത് അതിശയകരമാണ്. ഫുട്ബോൾ ആരാധകർക്ക് ഉള്ളതാണ്, കാരണം നിങ്ങൾ സ്റ്റാൻഡിൽ ആളില്ലാതെ കളിക്കുമ്പോൾ മറ്റേ ബെഞ്ചിൽ സംസാരിക്കുന്നതെല്ലാം നിങ്ങൾക്ക് കേൾക്കാനാകും. സ്റ്റേഡിയം നിറഞ്ഞിരിക്കുമ്പോൾ നിങ്ങൾക്ക് ഒന്നും കേൾക്കാൻ കഴിയില്ല. പതിനെട്ടായിരം അല്ലെങ്കിൽ ഇരുപതിനായിരം ആളുകൾക്ക് മുന്നിൽ ഇത് കളിക്കാൻ കഴിയുമെങ്കിൽ അത് നല്ലതാണ്.”-അദ്ദേഹം പറഞ്ഞു.

Scroll to Top