2024 ഐപിഎല്‍ സീസണിനു ഗംഭീര തുടക്കമിട്ട് മലയാളി താരം സഞ്ചു സാംസണ്‍. ലക്നൗനെതിരെയുള്ള പോരാട്ടത്തില്‍ 52 ബോളില്‍ 82 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ മുന്നില്‍ നിന്നും നയിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 193 റണ്‍സാണ് അടിച്ചെടുത്തത്.
ടി20 ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടാന്‍ ഐപിഎല്‍ പ്രകടനം മാനദണ്ഡമായിരിക്കെ മികച്ച തുടക്കമാണ് സഞ്ചു സാംസണ് ലഭിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ സ്പോട്ടിലേക്ക് ജിതേഷ് ശര്‍മ്മ, ഇഷാന്‍ കിഷന്‍, കെല്‍ രാഹുല്‍, ധ്രുവ് ജൂറല്‍, റിഷഭ് പന്ത് തുടങ്ങിയ താരങ്ങളാണ് ഉള്ളത്.
ഇപ്പോഴിതാ മികച്ച പ്രകടനം നടത്തിയ സഞ്ചുവിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് മുന്‍ താരങ്ങള്‍. മിഡില്‍ ഓവറില്‍ മികച്ച ബാറ്റിംഗ് നടത്തിയ മലയാളി താരത്തെ സുരേഷ് റെയ്ന പ്രശംസിച്ചു.
” സഞ്ചുവിന്‍റെ ഈ ഇന്നിംഗ്സിനു ഒരു ദൃഡത കാണാന്‍ സാധിച്ചു. കുറേ കാലത്തിനു ശേഷമാണ് മധ്യ ഓവറുകളില്‍ ഒരു ബാറ്ററില്‍ നിന്നും ഇത്തരം അറ്റാക്കിംഗ് ഷോട്ടുകള്‍ ഞാന്‍ കാണുന്നത്. അവരെല്ലാവരും നിലവാരമുള്ള ബൗളര്‍മാരായിരുന്നു ”
ക്രുണാല്‍ പാണ്ട്യ കുറച്ച് നല്ല ഓവര്‍ എറിഞ്ഞു. അതുപോലെ മൊഹ്സിന്‍ ഖാനും. പക്ഷേ അടിച്ച സിക്സും ഫോറുകളും മികച്ച ടൈമിംഗായിരുന്നു. സഞ്ചുവിന് അവസരം ലഭിക്കുമ്പോഴെല്ലാം അവന്‍ തങ്കം പോലെ തിളങ്ങുന്നു. ” സുരേഷ് റെയ്ന പറഞ്ഞു
സ്പിന്നര്‍മാര്‍ക്കെതിരെ സഞ്ചു സാംസണ്‍ ബാക്ക് ഫൂട്ടില്‍ കളിക്കുന്നത് ഒരു മാസ്റ്റര്‍ ക്ലാസാണ് എന്നാണ് ഇര്‍ഫാന്‍ പത്താന്‍ അഭിപ്രായപ്പെട്ടത്.