നേരത്തെ ട്വിറ്ററിലായിരുന്നു കൂടുതല്‍ സംസാരം. ഇന്ന് ബാറ്റ് സംസാരിച്ചു. പ്രശംസയുമായി ഉത്തപ്പ

parag and sanju samson

ലക്നൗനെതിരെയുള്ള പോരാട്ടത്തില്‍ മികച്ച പ്രകടനം നടത്തിയ റിയാന്‍ പരാഗിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. മത്സരത്തില്‍ 29 പന്തില്‍ 43 റണ്‍സാണ് താരം നേടിയത്. ഇന്നിംഗ്സില്‍ 1 ഫോറും 3 സിക്സും ഉള്‍പ്പെടും.

നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ എത്തിയ റിയാന്‍ പരാഗ് മൂന്നാം വിക്കറ്റില്‍ സഞ്ചു സാംസണൊപ്പം 93 റണ്‍സ് കൂട്ടിചേര്‍ത്തു. ” ആദ്യ മത്സരത്തില്‍ പരാഗ് മികച്ച പ്രകടനം നടത്തുന്നതില്‍ സന്തോഷമുണ്ട്. നേരത്തെ അവന്‍ ട്വിറ്ററില്‍ കൂടുതല്‍ സംസാരിക്കുകയും ഫീല്‍ഡില്‍ കുറച്ച് കാര്യങ്ങളെ ചെയ്യു. ഇത്തവണ അവന്‍ ബാറ്റുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ സംസാരിച്ചു. ” ഉത്തപ്പ ജിയോ സിനിമയില്‍ പറഞ്ഞു.

യശ്വസി ജയ്സ്വാളില്‍ നിന്നാണ് റിയാന്‍ പരാഗിന്‍റെ ഈ പ്രകടനത്തിനു പിന്നില്‍ എന്നും ഉത്തപ്പ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി RR അക്കാദമിയില്‍ കഠിനധ്വാനം ചെയ്ത താരമാണ് ജയ്സ്വാള്‍. കഴിഞ്ഞ ഐപിഎല്ലിലെ ജയ്സ്വാളിന്‍റെ വിജയം മറ്റ് താരങ്ങളെ പ്രചോദിപ്പിച്ചിട്ടുണ്ടാകും എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഈ ഡൊമസ്റ്റിക്ക് സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് റിയാന്‍ പരാഗ് കാഴ്ച്ചവച്ചത്. അസത്തിനായുള്ള അവസാന 5 മത്സരങ്ങളില്‍ 400 ലധികം റണ്‍സാണ് റിയാന്‍ പരാഗിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്.

Read Also -  "നരെയ്നെതിരെ സിംഗിൾ നേടി , ബാക്കിയുള്ള ബോളർമാരെ ആക്രമിയ്ക്കുക "- തന്ത്രം വ്യക്തമാക്കി ശശാങ്ക് സിംഗ്.
Scroll to Top