ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്ലെയിങ് ഇലവനെ കുറിച്ചുള്ള ചർച്ചകൾ പൂർഗമിക്കുകയാണ്. ഫൈനലിൽ ജയം തേടി ഇറങ്ങുന്ന ഇന്ത്യൻ സംഘത്തിൽ നിന്നും ആരൊക്കെ പ്ലെയിങ് ഇലവനിൽ സ്ഥാനം കണ്ടെത്തുമെന്ന് ആരാധകർ വ്യാപക ചർച്ചയാക്കി കഴിഞ്ഞു. പ്രധാന ബാറ്റ്സ്മാന്മാർ എല്ലാം സ്ഥാനം ഉറപ്പിച്ച ഫൈനലിൽ ഇന്ത്യൻ ടീമിന്റെ ബൗളിംഗ് കോമ്പിനേഷനിൽ ടീം മാനേജ്മെന്റ് ഇതുവരെ അന്തിമ തീരുമാനം ഒന്നും അറിയിച്ചിട്ടില്ല.മൂന്ന് പേസ് ബൗളർക്ക് ഒപ്പം ഒരു സ്പിന്നറെ ഒഴിവാക്കണം എന്നാണ് പല ക്രിക്കറ്റ് നിരീക്ഷകരും പൊതുവായി അഭിപ്രായപെടുന്നത്.
എന്നാൽ പ്ലെയിങ് ഇലവനിൽ മൂന്നാം പേസ് ബൗളറായി ആരാകും ഇടം നേടുക എന്നതിൽ ചർച്ചകൾ നടക്കവെ മുൻ ഇന്ത്യൻ താരം വി. വി. എസ്. ലക്ഷ്മൺ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വിശദമാക്കുകയാണ്.മൂന്നാം ബൗളറായി അനുഭവസമ്പത്തുള്ള ഇഷാന്ത് ശർമ്മയെ ടീമിലിടം നൽകണമെന്നാണ് ലക്ഷ്മൺ അഭിപ്രായപെടുന്നത്. സിറാജിന്റെ ഫോം മികച്ചതെങ്കിലും ഫൈനലിൽ ഇഷാന്ത് വളരെ നിർണായകമായി മാറും എന്നും ലക്ഷ്മൺ തുറന്ന് പറയുന്നു.
“മുഹമ്മദ് സിറാജ് കഴിഞ്ഞ ഒരു വർഷ കാലയളവിൽ ഏറെ പുരോഗതി തന്റെ ബൗളിങ്ങിൽ സ്വന്തമാക്കിയ ബൗളർ ആണെന്ന് എല്ലാവർക്കും അറിയാം. ഇംഗ്ലണ്ടിനെതിരെയും ഓസ്ട്രേലിയൻ ടീമിനെതിരെയും മുഹമ്മദ് സിറാജ് കാഴ്ചവെച്ച പ്രകടനം അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.പക്ഷേ ഇഷാന്ത് ശർമ്മയെ പോലെ ഇത്രയേറെ അനുഭവ സമ്പത്തും ഒപ്പം നൂറിലേറെ ടെസ്റ്റ് കളിച്ച താരത്തെ ഫൈനലിൽ നാം മാറ്റി നിർത്താൻ പാടില്ല. ഫൈനലിൽ അദ്ദേഹം നൽകുന്ന എക്സ്പീരിയൻസ് വളരെ വലുതാണ്. ഞാൻ അദ്ദേഹത്തെ ഫൈനലിൽ സിറാജിനേക്കാൾ മുൻപേ കളിപ്പിക്കാൻ ആഗ്രഹിക്കുന്നു “ലക്ഷ്മൺ അഭിപ്രായം വിശദമാക്കി.