ഈ കെണിയിൽ അവൻ വീഴും :രോഹിത് നേരിടാൻ പോകുന്ന വെല്ലുവിളി വിശദീകരിച്ച് മുൻ കിവീസ് താരം

IMG 20210615 091632

ക്രിക്കറ്റ്‌ ആരാധകരിൽ ഭൂരിപക്ഷവും ഇപ്പോൾ ആവേശത്തോടെ കാത്തിരിപ്പ് തുടരുന്നത് വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ പോരാട്ടത്തിനായിട്ടാണ്.ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ഫൈനലിൽ ഇന്ത്യ, കിവീസ് ടീമുകൾ പ്രഥമ ടെസ്റ്റ് ലോകകപ്പ് കിരീടം നെടുവാനായി പോരാടുമ്പോൾ മത്സരം തീപാറുമെന്നാണ് ആരാധക പ്രതീക്ഷ. ഇന്ത്യൻ ബാറ്റിംഗ് നിരയും ഒപ്പം കിവീസ് ബൗളർമാരും തമ്മിലുള്ള പോരാട്ടമെന്ന് വിശേഷിപ്പിക്കപെടുന്ന ഫൈനലിന് മുൻപായി ഇന്ത്യൻ താരങ്ങൾ എല്ലാവരും പരിശീലനം ആരംഭിച്ച് കഴിഞ്ഞു. ഒപ്പം ശക്തമായ ബയോ ബബിളിൽ തുടരുന്ന താരങ്ങളെ കുറിച്ചാണിപ്പോൾ മുൻ കിവീസ് ഓൾറൗണ്ടർ സ്കോട്ട് സ്റ്റൈറിസ് സംസാരിക്കുന്നത്.

ഇംഗ്ലണ്ടിൽ ആദ്യമായി മികച്ച വിജയം തേടി ഇറങ്ങുന്ന ഇന്ത്യൻ സംഘം പക്ഷേ കിവീസിന് എതിരായ ഫൈനലിൽ ഏറെ വിയർക്കുമെന്നാണ് താരത്തിന്റെ വിശദ അഭിപ്രായം.ഇംഗ്ലണ്ടിലെ പേസും സ്വിങ്ങ് ബൗളിംഗിന് അനുകൂലമായ സാഹചര്യം വരുന്ന പിച്ചുമാകുമ്പോൾ ബാറ്റ്സ്മാന്മാർ എല്ലാം ഏറെ വെല്ലുവിളികൾ നേരിടും എന്നാണ് മുൻ താരത്തിന്റ വിശകലനം.

അതേസമയം ഇന്ത്യൻ ബാറ്റിംഗിലെ പ്രധാന താരാമായ ഓപ്പണർ രോഹിത് ശർമ്മയെ കുറിച്ചാണ് സ്കോട്ട് സ്റ്റൈറിസ് തന്റെ ആവലാതി വിശദീകരിക്കുന്നത്. “രോഹിത് കരിയറിൽ ഏറ്റവും മികച്ച ഒരു സ്റ്റേജിലാണ്.ന്യൂസിലാൻഡ് ബൗളർമാരെ നേരിടാൻ ഉറപ്പായും രോഹിത് പ്രയാസം നേരിടുമെന്നാണ് എന്റെ അഭിപ്രായം. ഏറെ സ്വിങ്ങ് ബൗളിങ്ങിനെ തുണക്കുന്ന സാഹചര്യങ്ങളും ഒപ്പം പുതിയ പന്തിൽ ബോൾട്, സൗത്തീ എന്നിവർ അസാധ്യ പ്രകടനം കാഴ്ചവെക്കാറുണ്ട്. ഇതെല്ലാം രോഹിത്തിന് പ്രയാസമുള്ള ഘടകങ്ങൾ ആയി കാണാം “താരം വിശദീകരിച്ചു.

Read Also -  യാതൊരു ഈഗോയുമില്ലാതെ അവൻ ടീമിനെ നയിക്കുന്നു. സഞ്ജുവിനെ പ്രശംസിച്ച് ആരോൺ ഫിഞ്ച്.

കിവീസ് നിരയിൽ എല്ലാവരും ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് എതിരെ വലിയ പ്ലാൻ തയ്യാറാക്കിയാണ് കളിക്കാൻ ഇറങ്ങുന്നത് എന്നും താരം മുന്നറിയിപ്പ് നൽകി “പുതിയ പന്തിൽ രോഹിത്തിന് ചില പ്രശ്നങ്ങൾ ഉണ്ടല്ലോ. നന്നായി പന്ത് ഫൈനലിൽ സ്വിങ്ങ് ചെയ്താൽ രോഹിത് കഷ്ട്ടപെടും തുടക്ക സമയങ്ങളിൽ രോഹിത്തിന്റെ ഫുട് വർക്കിൽ ചില പ്രശ്നങ്ങൾ ഉള്ളത് കിവീസ് ബൗളർമാർ മനസ്സിലാക്കിയിട്ടുണ്ട്. ന്യൂസിലാൻഡ് ടീമിൽ ഒരുപിടി മികച്ച ബൗളർമാരുണ്ട്. വാഗ്നർ ഏതൊരു എതിർ ബാറ്റ്സ്മാനെ വീഴ്ത്താനും മിടുക്കനാണ് കോഹ്ലിയെ സൗത്തീ കരിയറിൽ ഏറെ തവണ പുറത്താക്കിയിട്ടുണ്ട് “സ്കോട്ട് സ്റ്റൈറിസ് വാചാലനായി

Scroll to Top