നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരാണ് രോഹിത് ശർമയും വിരാട് കോലിയും. ഇരുവരും ഇന്ത്യൻ ടീമിൻ്റെ നട്ടെല്ലാണ്. എന്നാൽ ഒരു സമയത്ത് ഇരുവരും തമ്മിൽ അത്ര നല്ല ബന്ധം അല്ല ഉണ്ടായിരുന്നത് എന്ന് തരത്തിലുള്ള വാർത്ത പുറത്തുവന്നിരുന്നു. ഇന്ത്യൻ ടീമിൽ ഇരുകൂട്ടർക്കും ഓരോ പക്ഷം വീതം ഉണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ചെറുതായി പോലും ഇന്ത്യൻ ടീമിൻ്റെ പ്രകടനത്തെ ഒരു ഘട്ടത്തിൽ ഇത് ബാധിച്ചിരുന്നു.
കോലിക്ക് വലിയ പിന്തുണ ആയിരുന്നു രവി ശാസ്ത്രി പരിശീലകൻ ആയിരുന്നപ്പോൾ ലഭിച്ചത്. തീരുമാനങ്ങൾ എല്ലാം ഇരുവരും കൂടെ എടുക്കുന്നതിനാൽ അതിന് രോഹിത് ശർമയുടെ കൂടെ ഉണ്ടായിരുന്നവർക്ക് എതിർപ്പ് ഉണ്ടായിരുന്നു. വലിയ രീതിയിൽ ഇത് ചർച്ചയായതോടെ രവി ശാസ്ത്രി ഇടപെട്ടാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. ഇപ്പോൾ ഇതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഇന്ത്യയുടെ മുൻ ഫീൽഡിങ് പരിശീലകനായ ശ്രീധറുന്റെ വെളിപ്പെടുത്തലാണ്. തൻ്റെ ബുക്കിലൂടെ രോഹിത്തിനെയും കോലിയേയും ഒന്നിപ്പിച്ചതിനെ കുറിച്ചാണ് ആർ ശ്രീധർ വെളിപ്പെടുത്തൽ നടത്തിയത്.
“വലിയ രീതിയിലുള്ള വാർത്തകൾ ആയിരുന്നു 2019 ലെ ലോകകപ്പ് സെമിയിൽ ന്യൂസിലാൻഡിന് എതിരായ ഇന്ത്യയിലെ തോൽവിക്ക് ശേഷം ഡ്രസ്സിംഗ് റൂമിൽ പ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിൽ ഉണ്ടായത്. ഇന്ത്യൻ ടീമിൽ രോഹിത് പക്ഷം-കോഹ്ലി പക്ഷം ഉണ്ടെന്ന് തരത്തിലുള്ള വാർത്തകൾ വരെ വന്നു. സാമൂഹ്യ മാധ്യമങ്ങളിൽ രണ്ട് പേരും അൺഫോളോ ചെയ്തു എന്ന് റിപ്പോർട്ടുകൾ വന്നു. വെസ്റ്റിൻഡീസ് പരമ്പരക്ക് വേണ്ടി അമേരിക്കയിലേക്ക് ലോകകപ്പ് പരാജയത്തിന് ശേഷം 10 ദിവസം കഴിഞ്ഞ് ഞങ്ങൾ പോയി. രവി ശാസ്ത്രി അവിടെ എത്തിയശേഷം ആദ്യം ചെയ്തത് കോഹിലിയോടും രോഹിത്തിനോടും സംസാരിക്കുകയായിരുന്നു. രണ്ടുപേരും ഒരുമിച്ച് പോകേണ്ടതായുണ്ട് ഇന്ത്യൻ ടീം ശക്തമായി മുന്നോട്ട് പോകുവാൻ.
ഇന്ത്യൻ ടീം മുന്നോട്ട് പോകേണ്ട ആവശ്യകത ചൂണ്ടിക്കാട്ടിയും സാമൂഹ്യ മാധ്യമങ്ങളിൽ എന്തുവേണമെങ്കിലും ചർച്ചയായാലും സീനിയർ താരങ്ങൾ എന്ന നിലയിൽ രണ്ടു പേരും പ്രശ്നങ്ങൾ നിർത്തണമെന്നും പറയുകയും ചെയ്തു. ഞാനും പറഞ്ഞത് ടീം എന്ന നിലയിൽ മുന്നോട്ടു പോകാൻ ഒറ്റക്കെട്ടായി നിൽക്കണം എന്നാണ്. ഇരുവരും തമ്മിലുള്ള ബന്ധം രവി ശാസ്ത്രി സംസാരിച്ചതിനു ശേഷം മെച്ചപ്പെട്ടു. വളരെ ലളിതമായി രവി കാര്യങ്ങൾ രണ്ടുപേർക്കും പറഞ്ഞുകൊടുത്തത് മനസ്സിലായി. അതിനുശേഷം ഇരുവരും ഒന്നിച്ച് ഇരിക്കുകയും സംസാരിക്കുകയും ചെയ്യാൻ തുടങ്ങി. പ്രശ്നങ്ങൾ അതിനുശേഷം ഉണ്ടാകാതെ ശ്രദ്ധ ഉണ്ടായി. പരസ്പരം ബഹുമാനിക്കാനും പിന്തുണയ്ക്കാനും തുടങ്ങി. ഇരുവരും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടത് അതിനു ശേഷം കണ്ടാൽ മനസ്സിലാകും.”- ശ്രീധർ കുറിച്ചു.