ഒരുപാട് കാലം ഇന്ത്യൻ ടീമിൻ്റെ കൂടെ ഉണ്ടായിരുന്ന ആളായിരുന്നു മുൻ ഇന്ത്യൻ ഫീൽഡിങ് കോച്ച് ആർ ശ്രീധർ. അദ്ദേഹം ഉള്ള സമയത്ത് ഇന്ത്യൻ ടീമിൽ നിരവധി ക്യാപ്റ്റൻസി മാറ്റങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം ഇന്ത്യൻ ടീമിന്റെ കൂടെ യാത്ര തുടർന്നത് മഹേന്ദ്ര സിംഗ് ധോണി നായകനായി തുടങ്ങിയ കാലം മുതലായിരുന്നു.
വിരാട് കോഹ്ലിയും രോഹിത് ശർമയും തങ്ങളുടെ കഴിവുകൾ നായക സ്ഥാനത്തിനുവേണ്ടി വികസിപ്പിക്കുന്നത് അദ്ദേഹം കണ്ടിട്ടുണ്ട്. മഹേന്ദ്ര സിംഗ് ധോണി 2014-15 സീസണിലാണ് ടെസ്റ്റ് ക്രിക്കറ്റ് നായക സ്ഥാനത്തു നിന്നും വിരമിച്ചത്. അതോടെ റെഡ് ബോൾ ക്രിക്കറ്റിന്റെ നായകനായി ഓസ്ട്രേലിയൻ പരമ്പരയിൽ കോഹ്ലി എത്തുകയായിരുന്നു. ആ സമയത്ത് വൈറ്റ് ബോൾ ക്രിക്കറ്റിൽ ധോണി തന്നെയായിരുന്നു നായകൻ. 2016 ട്വൻ്റി-20 ലോകകപ്പിലും അത് കഴിഞ്ഞ് ഒന്ന് രണ്ട് പരമ്പരകളിലും ഇന്ത്യയെ നയിച്ച ധോണി 2017 ജനുവരിയിൽ നായക സ്ഥാനത്തു നിന്നും പടിയിറങ്ങി.
തുടർന്ന് ഇംഗ്ലണ്ട് പരമ്പരയോടെ ആ നായക സ്ഥാനവും കോഹ്ലി ഏറ്റെടുത്തു. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങൾ ശ്രദ്ധ നേടുന്നത് റെഡ് ബോൾ ക്രിക്കറ്റിൽ നായകനായ അതിനു ശേഷം വിരാട് കോഹ്ലി വൈറ്റ് ബോൾ ക്രിക്കറ്റിൽ നായകനാകുവാൻ എത്ര മാത്രം ആകാംക്ഷ ഭരിതനായിരുന്നു എന്ന് പറയുന്ന ആർ ശ്രീധറുടെ വാക്കുകളാണ്.”2016ലെ ഒരു സമയത്ത് ഇന്ത്യൻ വൈറ്റ് ബോൾ ക്രിക്കറ്റിന്റെ നായകനാകുവാൻ വിരാട് കോഹ്ലി ആകാംക്ഷഭരിതനായിരുന്ന സമയം ഉണ്ടായിരുന്നു. നായക സ്ഥാനം അദ്ദേഹം ലക്ഷ്യമിടുന്ന ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞിരുന്നു.
ഒരു ദിവസം വൈകുന്നേരം അദ്ദേഹത്തെ വിളിച്ച് രവി ശാസ്ത്രി പറഞ്ഞു. നോക്കൂ വിരാട്, റെഡ് ക്രിക്കറ്റിൽ നായകസ്ഥാനം എം എസ് ധോണി നിങ്ങൾക്ക് തന്നുകഴിഞ്ഞു. അദ്ദേഹത്തെ നിങ്ങൾ ബഹുമാനിക്കണം. ശരിയായ സമയം വന്നാൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ നായക സ്ഥാനവും അദ്ദേഹം നിങ്ങൾക്ക് നൽകും. നിങ്ങൾ ഇപ്പോൾ അദ്ദേഹത്തെ ബഹുമാനിച്ചില്ലെങ്കിൽ, നാളെ നിങ്ങൾ നായകനാകുമ്പോൾ നിങ്ങളുടെ ടീമിലെ സഹതാരങ്ങൾ നിങ്ങളെയും ബഹുമാനിക്കില്ല. ഇപ്പോൾ അദ്ദേഹത്തെ ബഹുമാനിക്കൂ.
സമയമാകുമ്പോൾ അത് നിങ്ങളെ തേടിവരും. അതിന് പുറകെ ഇപ്പോൾ ഓടേണ്ട ആവശ്യമില്ല. അദ്ദേഹത്തിൻ്റെ വാക്കുകൾ വിരാട് കോഹ്ലി കേട്ടു. പതുക്കെ അദ്ദേഹത്തിന് നായക സ്ഥാനം ലഭിക്കുകയും ചെയ്തു.”-തൻ്റെ പുസ്തകമായ കോച്ചിംഗ് ബിയോണ്ട് മൈ ഡേയ്സ് വിത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം എന്ന പുസ്തകത്തിൽ ശ്രീധര്‍ കുറിച്ചത് ഇങ്ങനെ