വെള്ളം കൊണ്ടുവരാൻ വൈകിയതിന് സഹതാരത്തെ അസഭ്യം പറഞ്ഞ് ഹർദിക് പാണ്ഡ്യ

ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 4 വിക്കറ്റിന്‍റെ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം 43.2 ഓവറില്‍ മറികടന്നു. അര്‍ധസെഞ്ചുറിയുമായി കെല്‍ രാഹുലാണ് ടീം ഇന്ത്യയയുടെ ടോപ്പ് സ്കോററായത്. വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി

ഇപ്പോഴിതാ മത്സരത്തിനിടയിൽ ഉണ്ടായ ഒരു സംഭവം വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്. വെള്ളം കൊണ്ടുവരാൻ വൈകിയതിന് ഇന്ത്യൻ സൂപ്പർ താരം ഹർദിക് പാണ്ഡ്യ സഹതാരത്തെ അസഭ്യം പറയുന്ന വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ശ്രീലങ്കയുടെ ബാറ്റിങ്ങിനിടയിൽ പത്താമത്തെ ഓവറിൽ വെള്ളം കൊണ്ടുവരാൻ ഇന്ത്യൻ സഹതാരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് കൊണ്ടുവരാതിരുന്നതാണ് ഹർദിക് പാണ്ഡ്യയെ ചൊടിപ്പിച്ചത്. അസഭ്യത്തോടെ ഹിന്ദി ഭാഷയിൽ ആയിരുന്നു താരം സംസാരിച്ചത്.

images 2023 01 12T202156.538


“കഴിഞ്ഞ ഓവറിൽ നിങ്ങളോട് വെള്ളം ആവശ്യപ്പെട്ടിരുന്നല്ലോ, നിങ്ങൾക്ക് അവിടെ എന്തായിരുന്നു പണി”. ഇതായിരുന്നു സഹതാരത്തോട് ഹർദ്ദിക് പാണ്ഡ്യ ഹിന്ദി ഭാഷയിൽ ചോദിച്ചത്. സ്റ്റ്മ്പ് മൈക്കിൽ ഇത് പതിയുകയായിരുന്നു. വീഡിയോ പുറത്ത് വന്നതോടെ വലിയ വിമർശനങ്ങളാണ് താരത്തിനെതിരെ ഉയരുന്നത്.