ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ ഇതുവരെയുള്ള ഏറ്റവും മൂല്യമേറിയ താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്‌പിന്നര്‍ റാഷിദ് ഖാനെന്ന് ഇന്ത്യന്‍ മുന്‍താരം കൃഷ്‌ണമാചാരി ശ്രീകാന്ത്.
ഇന്നലെ മുംബൈക്ക് എതിരായ
മത്സരത്തിൽ താരത്തിന് വിക്കറ്റുകൾ ഒന്നുംതന്നെ നേടുവാൻ കഴിഞ്ഞില്ല എങ്കിലും താരത്തിന്റെ ബൗളിംഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .ഈ സീസണിൽ താരം മൂന്ന് മത്സരങ്ങളിലും മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്നു .റൺസ് വഴങ്ങാതെ മിക്ക മത്സരങ്ങളിലും പന്തെറിയുന്ന അഫ്ഘാൻ താരം അധികം ബൗണ്ടറികളും വഴങ്ങാറില്ല .
ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുത്തിരുന്നു .ചെപ്പോക്കിലെ കുത്തിത്തിരിയുന്ന പിച്ചിൽ റഷീദ് ഖാനും മുജീബും മനോഹരമായി തന്നെ പന്തെറിഞ്ഞപ്പോൾ മുംബൈ ടോട്ടൽ 150 റൺസിൽ ഒതുങ്ങി .എന്നാൽ മുംബൈ ഉയർത്തി വിജയലക്ഷ്യം മറികടക്കുവാൻ വാർണറിനും സംഘത്തിനും കഴിഞ്ഞില്ല .
137 റൺസിൽ എല്ലാവരും പുറത്തായ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം 14 റൺസിന്റെ തോൽവി വഴങ്ങി.സീസണിൽ ഇതുവരെ കളിച്ച 3 മത്സരങ്ങളിലും തോൽക്കുവാനായിരുന്നു ഹൈദരാബാദ് ടീമിന്റെ വിധി .മുംബൈ ഇന്ത്യൻസിന്റെ തുടർച്ചയായ രണ്ടാം വിജയവുമാണിത് .
അതേസമയം ചെപ്പോക്ക് മൈതാനം ഈ ഐപിഎല്ലിലെ ത്രില്ലര്‍ മാച്ചുകളുടെ കേന്ദ്രമാകുന്നു എന്ന ശ്രീകാന്തിന്റെ ട്വീറ്റിന് സോഷ്യൽ മീഡിയയയിലും ക്രിക്കറ്റ് ലോകത്തും ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത് .ചെപ്പോക്കിൽ റൺസ് കണ്ടെത്തുവാൻ ബുദ്ധിമുട്ടാണെന്ന കാര്യം മത്സരശേഷം മുംബൈ ഇന്ത്യൻസ് താരം കിറോൺ പൊള്ളാർഡ് തുറന്ന് പറഞ്ഞിരുന്നു .ഇന്നലത്തെ മത്സരത്തിൽ 35 റൺസ് നേടിയ പൊള്ളാർഡ് മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയിരുന്നു .